Dead Body | 'നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒരുസംഘം തലയറുത്ത് കൊലപ്പെടുത്തി; അറുത്തുമാറ്റിയ ശിരസുകൊണ്ട് തെരുവില്‍ ഫുട് ബോള്‍ കളിച്ചെന്നും ദൃക്‌സാക്ഷികള്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒരുസംഘം തലയറുത്തു കൊലപ്പെടുത്തിയെന്ന് പൊലീസ്. മഹാരാഷ്ട്രയിലെ ദുര്‍ഗാപുര്‍ സ്വദേശി മഹേഷ് മെഷ്രാമി(35)നെയാണ് 15 അംഗസംഘം മൃഗീയമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു മനുഷ്യ മനസിനെ നടുക്കുന്ന കൊലപാതകം നടന്നത്.
Aster mims 04/11/2022

Dead Body | 'നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒരുസംഘം തലയറുത്ത് കൊലപ്പെടുത്തി; അറുത്തുമാറ്റിയ ശിരസുകൊണ്ട് തെരുവില്‍ ഫുട് ബോള്‍ കളിച്ചെന്നും ദൃക്‌സാക്ഷികള്‍'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം രാത്രി ഏകദേശം 15 പേരടങ്ങുന്ന സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ക്രൂരമര്‍ദനത്തിന് ശേഷം അക്രമിസംഘം യുവാവിന്റെ തലയറുത്ത് മാറ്റി.

അതിനുശേഷം അറത്തുമാറ്റിയ തല ഉപയോഗിച്ച് പ്രതികള്‍ തെരുവിലിട്ട് 'ഫുട്ബോള്‍' കളിച്ചെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ചോരയില്‍ കുളിച്ചനിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. ഇതിന് 50 മീറ്റര്‍ അകലെയാണ് അറത്തുമാറ്റിയ തല കണ്ടെത്തിയതെന്നും 'ടൈംസ് നൗ' റിപോര്‍ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും റിപോര്‍ടില്‍ പറയുന്നു.

Keywords:  Youth found dead in Maharashtra, Mumbai, News, Police, Dead Body, Attack, National, Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia