Accident | കടലിലിറങ്ങി സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവ് മരിച്ചു

 
Youth Dies in Sea While Taking Selfie
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കന്യാകുമാരിയിൽ ദാരുണ സംഭവം. 
● സെൽഫിയെടുക്കുന്നതിനിടെയാണ് അപകടം. 
● സേലം മാരിമംഗലം സ്വദേശി വിജയ് (27) ആണ് മരിച്ചത്.
● മുന്നറിയിപ്പ് അവഗണിച്ചത് മരണത്തിന് കാരണമായി. 
● തീരദേശ പോലീസ് തിരച്ചിൽ നടത്തി. 
● തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

കന്യാകുമാരി: (KVARTHA) കടലിൽ സെൽഫി എടുക്കുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു. സേലം മാരിമംഗലം സ്വദേശി വിജയ് (27) ആണ് മരിച്ചത്.

വിജയ് ബന്ധുക്കളോടൊപ്പം നാഗർകോവിലിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. തുടർന്ന് അവരെല്ലാവരും കന്യാകുമാരി സന്ദർശിക്കാൻ പോവുകയും അവിടെ കടലിൽ ഇറങ്ങി സെൽഫിയെടുക്കുന്നതിനിടെ വിജയ് തിരയിൽപ്പെട്ട് അപകടത്തിൽപ്പെടുകയുമായിരുന്നു.

Aster mims 04/11/2022

കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കടലിൽ ഇറങ്ങാൻ വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് വിജയ് കടലിൽ ഇറങ്ങിയത്. തീരദേശ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും വിജയിയെ കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

A 27-year-old man died in Kanyakumari after being swept away by a wave while taking a selfie in the sea. He had ignored warnings about rough sea conditions due to a ‘Kallakkadal’ phenomenon.

#SelfieDeath #Kanyakumari #SeaAccident #Kallakkadal #TamilNadu #Tragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script