കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
Nov 10, 2019, 13:20 IST
സേലം: (www.kvartha.com 10.11.2019) തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൃഷ്ണഗിരി സിന്ദക്കാംപള്ളി സ്വദേശിയായ കവിന്‍ പ്രശാന്താണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായുള്ള 1500 മീറ്റര്‍ ഓട്ടം കഴിഞ്ഞയുടനെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നെന്ന് ധര്‍മപുരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ യുവാവിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സായുധ റിസര്‍വ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കായിക ക്ഷമതാ പരീക്ഷയ്ക്കിടെയാണ് സംഭവമുണ്ടായത്.
ഇതിനിടയില്‍, കായിക ക്ഷമതാ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.തലയില്‍ ബബിള്‍ഗം ഒട്ടിച്ചു വച്ച് ഉയരത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച യുവാവിനെതിരെയാണ് കേസ്.
നാമക്കല്‍ തിരുച്ചെങ്കോട് സ്വദേശി ദയാനിധിയാണ് ഉയരം കൂട്ടാന്‍ ശ്രമിച്ചത്. പരിശോധനയില്‍ കള്ളത്തരം കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ പിടികൂടി എസ്പിക്ക് മുന്നിലെത്തിച്ചെങ്കിലും രേഖകള്‍ പരിശോധിക്കുന്നതിനിടെ യുവാവ് ഓടി രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായുള്ള 1500 മീറ്റര്‍ ഓട്ടം കഴിഞ്ഞയുടനെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നെന്ന് ധര്‍മപുരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ യുവാവിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സായുധ റിസര്‍വ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കായിക ക്ഷമതാ പരീക്ഷയ്ക്കിടെയാണ് സംഭവമുണ്ടായത്.
ഇതിനിടയില്‍, കായിക ക്ഷമതാ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.തലയില്‍ ബബിള്‍ഗം ഒട്ടിച്ചു വച്ച് ഉയരത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച യുവാവിനെതിരെയാണ് കേസ്.
നാമക്കല്‍ തിരുച്ചെങ്കോട് സ്വദേശി ദയാനിധിയാണ് ഉയരം കൂട്ടാന്‍ ശ്രമിച്ചത്. പരിശോധനയില്‍ കള്ളത്തരം കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ പിടികൂടി എസ്പിക്ക് മുന്നിലെത്തിച്ചെങ്കിലും രേഖകള്‍ പരിശോധിക്കുന്നതിനിടെ യുവാവ് ഓടി രക്ഷപ്പെട്ടു.
Keywords: News, National, India, Tamilnadu, Police, Probe, Physical Test, Bubble Gum, Youth Died During Police Selection Test in Tamilnadu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.