5 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചിട്ടു; ഇപ്പോള്‍ കൂടെ താമസിക്കുന്ന ഭര്‍തൃസഹോദരനേയും; തെളിഞ്ഞത് ഇരട്ട കൊലപാതകം; യുവതി അറസ്റ്റില്‍

 


ഭോപാല്‍: (www.kvartha.com 30.05.2021) അഞ്ചുവര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. ഇപ്പോള്‍ കൂടെ താമസിക്കുന്ന ഭര്‍തൃസഹോദരനേയും. ഒടുവില്‍ തെളിഞ്ഞത് ഇരട്ട കൊലപാതകം. സംഭവത്തില്‍ യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ കോലാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്.

5 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചിട്ടു; ഇപ്പോള്‍ കൂടെ താമസിക്കുന്ന ഭര്‍തൃസഹോദരനേയും; തെളിഞ്ഞത് ഇരട്ട കൊലപാതകം; യുവതി അറസ്റ്റില്‍

സംഭവത്തില്‍ കോലാറിന് സമീപം ധമഖേഡയില്‍ താമസിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ, ദിവസങ്ങള്‍ക്ക് മുമ്പ് കാമുകനും ഭര്‍ത്താവിന്റെ സഹോദരനുമായ മോഹന്‍ എന്നയാളെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഒരു പുരുഷന്റെ മൃതദേഹം ഭോപാലില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പന്നികള്‍ കടിച്ചുപറിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹം.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധമഖേഡയില്‍ താമസിക്കുന്ന മോഹനാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മോഹനൊപ്പം താമസിക്കുന്ന സഹോദരന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇതോടൊപ്പം അഞ്ചുവര്‍ഷം മുമ്പ് നടത്തിയ മറ്റൊരു കൊലപാതകവും സ്ത്രീ പൊലീസിനോട് വിവരിച്ചു.

ഭര്‍ത്താവിന്റെ സഹോദരനായ മോഹനൊപ്പം ജീവിക്കാനായി അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും കൊലപ്പെടുത്തിയെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. മോഹനും താനും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊന്നത്. മൃതദേഹം വീട്ടില്‍തന്നെ കുഴിച്ചിട്ടു. തുടര്‍ന്ന് മോഹനൊപ്പമായിരുന്നു താനും മകനും താമസിച്ചുവന്നതെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ അടുത്തിടെ മോഹനുമായി വഴക്ക് പതിവായി. ഇതോടെയാണ് മകന്റെ സഹായത്തോടെ മോഹനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം നദിയില്‍ ഉപേക്ഷിച്ചത് മകനാണെന്നും സ്ത്രീ പറഞ്ഞു. സ്ത്രീയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്താന്‍ പൊലീസ് പരിശോധന നടത്തി.

ഇവരുടെ വീട്ടില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇത് പോസ്റ്റുമോര്‍ടത്തിനായി അയച്ചെന്നും സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Keywords:  Youth Dead body found in house, Madhya Pradesh, News, Local News, Dead Body, Police, Arrest, Woman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia