ലേഡീസ് ഹോസ്റ്റലില്‍ പര്‍ദ്ദ ധരിച്ച് കടന്നുകൂടിയ യുവാവ് അറസ്റ്റില്‍
Jul 15, 2012, 13:45 IST
ADVERTISEMENT
മംഗലാപുരം: ലേഡീസ് ഹോസ്റ്റലില്‍ പര്‍ദ്ദ ധരിച്ച് കടന്നുകൂടിയ യുവാവ് അറസ്റ്റില്‍. ബജ്‌പെ റോഡില്‍ കനറ ക്ലബ്ബിനടുത്തുള്ള ലേഡീസ് ഹോസ്റ്റലില്‍ പര്‍ദ്ദ ധരിച്ചെത്തിയ നവീന്‍ ഷേഖിനെയാണ്(22) പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ കാമുകിയെ കാണാന്‍ സിനിമാ സ്റ്റൈലില്‍ പര്‍ദ്ദയണിഞ്ഞെത്തിയ 'പെണ്‍കുട്ടിയെ' വാച്ച്മാന്‍ കടത്തിവിട്ടിരുന്നു. ഹോസ്റ്റലിന്റെ മൂന്നാംനിലയിലെ ബാത്ത്‌റൂമില്‍ പുരുഷന്റെ ശബ്ദം കേട്ട് ഒരു പെണ്‍കുട്ടി ബഹളം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഓടികൂടിയ മറ്റു പെണ്‍കുട്ടികള്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ബാത്ത്‌റൂമില്‍ ഹോസ്റ്റലിലെ താമസക്കാരിയായ കാമുകിയോടൊപ്പം യുവാവിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസിനെ വെട്ടിച്ച് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടെറസിന് മുകളില്‍ നിന്നുമാണ് യുവാവിനെ പിടികൂടുകയത്.
ഇതിനുമുമ്പും ഇത്തരത്തില്‍ യുവാവ് കാമുകിയെ കാണാന്‍ ഹോസ്റ്റലിലെത്തിയതായി പുറത്തു വന്നിട്ടുണ്ട്. ഹോസ്റ്റല്‍ വാച്ച്മാനോട് സ്ത്രീ ശബ്ദത്തിലാണ് യുവാവ് സംസാരിച്ചത്.
Photo: Dayanand Kukkaje
Keywords: Youth, Arrest, Burkaha, Ladies Hostel, Mangalore
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.



