കൊവിഡ് പരിശോധനക്ക് വിസമ്മതിച്ചു, യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു
May 24, 2020, 19:49 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 24.05.2020) കൊവിഡ് പരിശോധനക്ക് വിധേയനാകാൻ വിസമ്മതിച്ച യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബിജ്‌നോർ മലകപൂറിലാണ് സംഭവം. ഡെൽഹിയിൽ നിന്ന് സ്വദേശത്ത് തിരിച്ചെത്തിയ മഞ്ജീത് സിങിനെയാണ് (23) ബന്ധുക്കൾ ചേർന്ന് അടിച്ചുകൊന്നത്. മെയ് 19 നാണ് ദിവസ വേതനക്കാരനായ മഞ്ജീത് സിങ് നാട്ടിൽ മടങ്ങിയെത്തിയത്. മടങ്ങിയെത്തിയശേഷം തെര്‍മല്‍ സ്‌ക്രീനീങ്ങ് നടത്തിയിരുന്നു. ഇത് നെഗറ്റീവ് ആയിരുന്നതിനാല്‍ യുവാവ് കൊവിഡ് പരിശോധന നടത്തിയില്ലെന്ന് പൊലീസ് പറയുന്നു.
എന്നാല്‍, കൊവിഡ് ബാധയുണ്ടെന്ന സംശയത്താല്‍ ബന്ധുക്കളായ കപിലും മനോജും കൊവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതിന് .തുടർന്നുന്നുണ്ടായ വാക്കുതർക്കത്തിനിടെ മഞ്ജീതിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മഞ്ജീതിനെ മീററ്റിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Summary: Youth beaten to death who refused for covid 19 test

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.