സഹപ്രവര്‍ത്തകയുടേയും കാമുകന്റേയും കിടപ്പറരംഗങ്ങള്‍ പ്രചരിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

 


മുംബൈ : (www.kvartha.com 19/02/2015) സഹപ്രവര്‍ത്തകയുടേയും കാമുകന്റേയും കിടപ്പറരംഗങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. സച്ചിന്‍ മെഹര്‍, രോഹിത് ശര്‍മ്മ എന്നിവരാണ് സഹപ്രവര്‍ത്തകയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.

മുബൈയിലെ ഒരു സ്വകാര്യകമ്പനിയില്‍ ജീവനക്കാരിയായിരുന്ന യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ബന്ധം വളര്‍ന്ന് അത് കിടപ്പറയിലേക്ക് വരെ എത്തി. അടുത്തിടെ ഇരുവരും മുംബൈയില്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും അവിടെ വെച്ച് ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.  ഇതിന്റെ ദൃശ്യങ്ങള്‍ യുവതി കാമുകനറിയാതെ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

അതിനിടെ സഹപ്രവര്‍ത്തകനായിരുന്ന രോഹിത് പാട്ടുകേള്‍ക്കാനായി യുവതിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയപ്പോള്‍  യുവതിയും കാമുകനുമൊത്തുള്ള ഹോട്ടല്‍മുറിയിലെ കിടപ്പറരംഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പിന്നീട് പലവട്ടവും രോഹിത് പാട്ടുകേള്‍ക്കാനെന്ന വ്യാജേന യുവതിയില്‍ നിന്നും ഫോണ്‍ വാങ്ങുകയും വീഡിയോദൃശ്യങ്ങള്‍ സച്ചിന്‍ മെഹറിന്റെ മൊബൈലിലേക്ക് അയയ്ക്കുകയും ചെയ്തു. മെഹര്‍ ദൃശ്യങ്ങള്‍ മറ്റുസഹപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

സഹപ്രവര്‍ത്തകയുടേയും കാമുകന്റേയും കിടപ്പറരംഗങ്ങള്‍ പ്രചരിപ്പിച്ച 2 പേര്‍ അറസ്റ്റില്‍ഇതിനിടെ ദൃശ്യങ്ങള്‍ ആവശ്യമുള്ളവര്‍ രോഹിത്തിനെ സമീപിക്കുക എന്ന് കാണിച്ച്  ഓഫീസ് ടോയ്‌ലറ്റില്‍ സന്ദേശവും പ്രത്യക്ഷപ്പെട്ടു. ഇത് കാണാനിടയായ യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.  തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും ഇതിനു പിന്നില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ എന്നാണ് പോലീസ് പറയുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Mumbai, Office, Complaint, Arrest, Woman, Mobil Phone, Song, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia