ദളിത് യുവതിയുമായുള്ള പ്രണയത്തെ എതിര്‍ത്തു, സ്വത്ത് സഹോദരിക്കു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി; കഴിഞ്ഞദിവസം വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മാതാപിതാക്കളെയും സഹോദരിയെയും താന്‍ കൊലപ്പെടുത്തിയതാണെന്നു യുവാവിന്റെ കുറ്റസമ്മതം

 


ചെന്നൈ: (www.kvartha.com 30.11.2016) വീടിനുള്ളില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കാണപ്പെട്ട മാതാപിതാക്കളെയും സഹോദരിയെയും താന്‍ കൊലപ്പെടുത്തിയതാണെന്നു യുവാവിന്റെ കുറ്റസമ്മതം. മാതാപിതാക്കള്‍ ദളിത് യുവതിയുമായുള്ള തന്റെ പ്രണയത്തെ എതിര്‍ക്കുകയും സ്വത്ത് സഹോദരിക്കു നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് തന്നെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും യുവാവ് പോലീസിനു മൊഴിനല്‍കി.

തിങ്കളാഴ്ചയാണു വെല്ലൂര്‍ ജില്ലയിലെ തിരുപട്ടൂര്‍ കാക്കന്‍കരയിലെ വീട്ടില്‍ തമിഴ്‌നാട് വൈദ്യുതി വകുപ്പു ജീവനക്കാരന്‍ മോഹന്‍ (55), ഭാര്യ രാജേശ്വരി (47), മകള്‍ സുകന്യ (23) എന്നിവരെ കഴുത്തറത്തു മരിച്ചനിലയില്‍ കാണപ്പെട്ടത്. മകന്‍ തമിഴരശനെ (25) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്വേഷണത്തിനിടെ തമിഴരശന്‍ പരസ്പര വിരുദ്ധമായ മൊഴിനല്‍കിയത് പോലീസിന് സംശയത്തിനിട നല്‍കി. തുടര്‍ന്ന് പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

സഹോദരന് ദളിത് യുവതിയുമായി ബന്ധമുണ്ടെന്ന വിവരം സുകന്യയാണു മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്നു ഇതേച്ചൊല്ലി തര്‍ക്കമായി. ഇതിനിടെ തന്റെ കയ്യില്‍നിന്നു വാങ്ങിയ രണ്ടുലക്ഷം രൂപ തിരിച്ചുതരണമെന്ന് തമിഴരശനോട് പിതാവ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കടിക്കുകയും ദളിത് യുവതിയുമായുള്ള ബന്ധം തുടര്‍ന്നാല്‍ സ്വത്ത് സുകന്യയ്ക്കു മാത്രമായി നല്‍കുമെന്നു പിതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുകന്യയുടെ വിവാഹം അടുത്തമാസം നടത്താന്‍ നിശ്ചയിച്ചിരുന്നു.

ഇതോടെ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്താന്‍ തീരുമാനിച്ചു വീട്ടിലെത്തിയ തമിഴരശന്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആദ്യം സഹോദരിയെയും പിന്നീട് മാതാവിനേയും കഴുത്തറത്തു കൊലപ്പെടുത്തി. രാത്രി ജോലിക്കുപോയ പിതാവ് തിരികെ വരുന്നതിനായി രണ്ടുമണിക്കൂറോളം മൃതദേഹങ്ങള്‍ക്കു സമീപം കാത്തിരുന്നു. പിന്നീട് മോഹന്‍ വീട്ടിലെത്തിയതോടെ ഇയാളെയും ക്രൂരമായി ആക്രമിച്ചു. മോഹന്റെ ചെറുത്തുനില്‍പിനിടെയാണു തമിഴരശനു പരിക്കേറ്റത്. ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു.

ദളിത് യുവതിയുമായുള്ള പ്രണയത്തെ എതിര്‍ത്തു, സ്വത്ത് സഹോദരിക്കു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി; കഴിഞ്ഞദിവസം വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മാതാപിതാക്കളെയും സഹോദരിയെയും താന്‍ കൊലപ്പെടുത്തിയതാണെന്നു യുവാവിന്റെ കുറ്റസമ്മതം

Also Read:

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia