Viral Video | ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് യുവാവ്; വീഡിയോ വൈറൽ; പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കണമെന്ന് നെറ്റിസണ്‍സ്
● അപകടകരമായ പ്രവൃത്തിക്ക് വിമർശനം.
● റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇടപെടണമെന്ന ആവശ്യം ഉയർന്നു.
● യുവാവ് തന്നെയാണ് വീഡിയോ പങ്കുവച്ചത്.
ന്യൂഡൽഹി: (KVARTHA) സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടാനും വൈറലാകാനുമായി എന്ത് സാഹസികതയ്ക്കും മുതിരുന്ന തലമുറയാണ് ഇന്നുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ സ്റ്റണ്ടുകള്‍ നടത്തുക, പൊതുസ്ഥലങ്ങളില്‍ നൃത്തം ചെയ്യുക, അപകടമായ നിലയില്‍ സെല്‍ഫി എടുക്കുക ഇതൊക്കെയാണ് ഈ വിരുതന്മാരുടെ പ്രധാന കലാപരിപാടി. കേസെടുത്തും, താക്കീതു നല്‍കിയും അധികൃതര്‍ മടുത്തെന്ന് പറയാം.
കാരണം ദിനം പ്രതി ഇത്തരം പ്രണതകള്‍ കൂടിവരുകയാണ്. എന്നാല്‍ ഇതുപോലെയുള്ള നിമിഷം പകര്‍ത്താനുള്ള ആസക്തി ചിലപ്പോള്‍ അപകടകരമായ സാഹചര്യങ്ങളിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഡാര്‍ജിലിംഗില്‍ നിന്ന് പുറത്തുവന്നത്. പാഞ്ഞുവരുന്ന ടോയ് ട്രെയിനിന് മുന്നില്‍ നിന്ന് ഒരു യുവാവ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും പെട്ടന്ന് അപകടത്തില്‍ പെടാന്‍ പോകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
വൈറലായ വീഡിയോയില്‍ സോനു എന്ന് പേരുള്ള ഈ യുവാവ് റെയില്‍വേ ട്രാക്കില്‍ ഫോണുമായി നില്‍ക്കുന്നതാണ് കാണുന്നത്. ഈ സമയം ടോയ് ട്രെയിന്‍ ചൂളം വിളിച്ച് കടന്നുവരുകയാണ്. ട്രെയിന്‍ അടുക്കുന്നതറിഞ്ഞിട്ടും ഇയാള്‍ ഒരു ഭയവുമില്ലാതെ സെല്‍ഫി എടുക്കുന്നത് തുടരുകയാണ്. ഈ സമയം പിന്നില്‍ നിന്ന് ഭാര്യ ഭയന്ന് നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. കാര്യങ്ങള്‍ ഒരു ദാരുണമായ വഴിത്തിരിവിലേക്ക് മാറുന്നതിന് മുമ്പ്, ട്രാക്കിനടുത്ത് നിന്നിരുന്ന ഒരാള്‍ പെട്ടെന്ന് ഇടപെട്ട് സോനുനെ ട്രെയിനിന് മുന്നില്‍ നിന്നും വലിച്ചുമാറ്റുന്നതാണ് കാണുന്നത്.
തുടര്‍ന്ന് സോനു തന്നെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുവഴി പങ്കുവച്ചത്. മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഓണ്‍ലൈനില്‍ കാര്യമായ ശ്രദ്ധ നേടി, ഇതിനോടകം 5.5 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. തന്റെ സോഷ്യല്‍ മീഡിയ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഇയാള്‍ മനഃപൂര്‍വം സംഭവം സൃഷ്ടിച്ചതാണെന്നാണ് പല കാഴ്ചക്കാരും സംശയിക്കുന്നത്. നിരവധിപേരാണ് യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
നിരുത്തരവാദപരമായ പെരുമാറ്റം എടുത്തുകാണിച്ച വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കടുത്ത പ്രതികരണങ്ങള്‍ക്ക് വിധേയമായി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ടാഗ് ചെയ്തുകൊണ്ട് ഒരു ഉപയോക്താവ് നടപടി ആവശ്യപ്പെട്ട്, 'ദയവുചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുക' എന്ന് എഴുതി.
മറ്റൊരാൾ, 'അത്തരക്കാരോട് എനിക്ക് സഹതാപമില്ല, അവന്‍ മരിക്കട്ടെ' എന്നാണ് കുറിച്ചത്. മറ്റൊരാള്‍ എഴുതി, 'റീല്‍ കേ ചക്കര്‍ മേ ജിന്ദ്ഗി ബര്‍ബാദ് (ഒരു റീലിനായി നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നു)'.
ഒരു ഉപയോക്താവ് 'വാ ക്യാ അഭിനയം കര്‍ രഹേ ഹേ (കൊള്ളാം! എന്ത് അഭിനയം)' എന്ന് കുറിച്ചു.
#ViralVideo #TrainSafety #Selfie #RecklessBehavior #SocialMedia #PublicReaction