പരിശീലനത്തിനിടെ യുവ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

 


പൊഖ്‌റാന്‍: (www.kvartha.com 23.09.15) കരസേന പരിശീലനത്തിനിടെ യുവ സൈനിക ഉദ്യോഗസ്ഥന്‍ ടാങ്ക് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മേജര്‍ ധ്രുവ് യാദവാണ് രാജസ്ഥാനിലെ പൊക്‌റാനില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ടാങ്ക് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

അപകടത്തില്‍ കഴുത്തിന് പരിക്കേറ്റ ധ്രുവ് യാദവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പരിശീലകനായിരുന്നു .  ഭാര്യ എട്ട് മാസം ഗര്‍ഭിണിയാണ്.


പരിശീലനത്തിനിടെ യുവ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു


Also Read:
തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും ശത്രുസംഹാര പൂജ നടത്താമെന്ന് പറഞ്ഞ് 48,500 രൂപ തട്ടിയ കേസില്‍ പ്രതി ചാവക്കാട്ട് പിടിയില്‍

Keywords:  Young Army Officer Killed in Freak Accident in Rajasthan, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia