SWISS-TOWER 24/07/2023

Hiba Abouk | 'ജീവിതത്തില്‍ എല്ലാം നിയന്ത്രിക്കാന്‍ കഴിയില്ല, എന്നാല്‍ അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും'; വിവാഹ മോചനത്തില്‍ നിശ്ശബ്ദത വെടിഞ്ഞ് നടിയും മോഡലുമായ ഹിബ അബൂക്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മൊറോകോയുടെ പി എസ് ജി താരം അശ്‌റഫ് ഹകീമി ലൈംഗിക പീഡന പരാതിയില്‍ കുരുങ്ങിയതിന് പിന്നാലെയാണ് നടിയും മോഡലുമായ ഹിബ അബൂക് വിവാഹ മോചനം തേടി രംഗത്തെത്തിയത്. 

അബൂകും കുടുംബവും ദുബൈയിലായിരിക്കെ ഹകീമി ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഇതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിവാഹ മോചനത്തിന് നീക്കം ആരംഭിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹ മോചന വാര്‍ത്തയോട് ഹിബ അബൂക് പ്രതികരിച്ചിരിക്കുകയാണ്.

'ഓര്‍ക്കുക, നിങ്ങള്‍ക്ക് ജീവിതത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ എല്ലാം നിയന്ത്രിക്കാന്‍ കഴിയില്ല, എന്നാല്‍ അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും. പൂര്‍ണതക്കുവേണ്ടിയുള്ള ആവശ്യം കൈയൊഴിയുക, വര്‍ത്തമാന നിമിഷത്തിന്റെ സൗന്ദര്യം അനുഭവിക്കുക, പ്രപഞ്ചത്തിന് നിങ്ങളുടെ പിന്‍ബലമുണ്ടെന്ന് വിശ്വസിക്കുക' -ഹിബ അബൂക് പറഞ്ഞു.          

ഹകീമിയുടെ ആസ്തിയുടെ പകുതി നഷ്ടപരിഹാരമായി നല്‍കണമെന്നും താരം വിവാഹ മോചന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടീശ്വരനായിട്ടും ഹകീമിയുടെ പേരില്‍ സ്വത്തൊന്നുമില്ലെന്ന സത്യം ഹിബ വൈകിയാണ് മനസിലാക്കിയത്. ഹകീമിയുടെ സ്വത്തെല്ലാം രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉമ്മയുടെ പേരിലാണ്. 

ഹകീമിയുടെ വരുമാനത്തില്‍ 80 ശതമാനത്തിലേറെയും ഉമ്മ ഫാത്വിമയുടെ പേരിലുള്ള അകൗണ്ടിലാണ് നിക്ഷേപിക്കുന്നത്. വീട്, കാറുകള്‍, ആഭരണം, വിലിപിടിപ്പുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവയൊന്നും 24 കാരന്‍ സ്വന്തം പേരില്‍ വാങ്ങിയിട്ടില്ല. 

Hiba Abouk | 'ജീവിതത്തില്‍ എല്ലാം നിയന്ത്രിക്കാന്‍ കഴിയില്ല, എന്നാല്‍ അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും'; വിവാഹ മോചനത്തില്‍ നിശ്ശബ്ദത വെടിഞ്ഞ് നടിയും മോഡലുമായ ഹിബ അബൂക്


പി എസ് ജിയില്‍ ആഴ്ചയില്‍ 213,000 ഡോളര്‍ (1.75 കോടി രൂപ) താരം വേതനം കൈപ്പറ്റുന്നത്. എന്നാല്‍ താരത്തിന്റെ സ്വന്തം പേരില്‍ സ്വത്തില്ലാത്തതിനാല്‍ ഹിബക്ക് ഒരു നയാപൈസ പോലും നഷ്ടപരിഹാരമായി കിട്ടില്ല. ഇതിന് പിന്നാലെയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. ഹകീമിക്ക് 19 വയസും ഹിബ അബൂകിന് 31ഉം പ്രായമായിരിക്കെ 2018ലാണ് ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയത്. 

Keywords: Accusations, News, National, National-News, New Delhi, PSG, Football, Divorce, Social Media, Actress, 'You can't control everything in life'- PSG superstar Achraf Hakimi's ex-wife Hiba Abouk breaks silence after learning footballer's fortune secret.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia