Aadhaar Card | തട്ടിപ്പ് ഒഴിവാക്കാൻ ക്യൂആർ കോഡ് ഉപയോഗിച്ച് ആധാർ കാർഡ് ഇങ്ങനെ പരിശോധിക്കാം

 


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. രാജ്യത്ത് എവിടെയും തിരിച്ചറിയൽ രേഖയായി ഇത് ഉപയോഗിക്കാനാവും. കൂടാതെ, ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ ആധാർ കാർഡും പാനും ലിങ്ക് ചെയ്തിരിക്കണം. ഒരു വ്യക്തിയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് യുഐഡിഎഐ ആധാർ കാർഡ് നൽകുന്നത്. അതിലൂടെയാണ് പൗരന്മാർക്ക് ചില സർക്കാർ ആനുകൂല്യങ്ങളും സബ്‌സിഡിയും അനുവദിക്കുന്നത്.
     
Aadhaar Card | തട്ടിപ്പ് ഒഴിവാക്കാൻ ക്യൂആർ കോഡ് ഉപയോഗിച്ച് ആധാർ കാർഡ് ഇങ്ങനെ പരിശോധിക്കാം

ആധാറിൽ 12 അക്ക വ്യക്തിഗത ഐഡന്റിഫിക്കേഷൻ നമ്പർ അടങ്ങിയിരിക്കുന്നു. ആധാർ നമ്പർ എപ്പോഴും സജീവമാണോ എന്നും നിർജീവമായിട്ടില്ലെന്നും പരിശോധിക്കേണ്ടതാണ്. ബയോമെട്രിക്സിലെ വിശദാംശങ്ങളുമായി പൊരുത്തക്കേട് ഉണ്ടെങ്കിൽ അല്ലെങ്കിൽ കുട്ടികൾക്ക് അഞ്ച് വയസും 15 വയസും ആകുമ്പോൾ അവരുടെ ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുന്നതില്ലെങ്കിൽ തുടങ്ങിയ നിരവധി കാരണങ്ങളാൽ ആധാർ കാർഡ് നിർജീവമാക്കാം. കൂടാതെ, വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ചില തട്ടിപ്പുകാരുമുണ്ട്. അതുകൊണ്ടാണ് യുഐഡിഎഐ വെരിഫിക്കേഷൻ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.

നിങ്ങളുടെ കൈവശമുള്ളത് യഥാർഥ ആധാർ കാർഡ് ആണെന്ന് ഉറപ്പാക്കാൻ പരിശോധന നല്ലതാണ്. തട്ടിപ്പ് ഒഴിവാക്കാനും അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ആധാർ കാർഡിൽ നൽകിയിരിക്കുന്ന ക്യുആർ കോഡിൽ കാർഡ് ഉടമയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുന്നു. ക്യുആർ കോഡ് ഉപയോഗിച്ച് ആധാർ കാർഡ് പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാം.

● ആദ്യം, പ്ലേ സ്റ്റോറിൽ നിന്ന് 'mAadhaar' ആപ്പ് ഡൗൺലോഡ് ചെയ്യുക.

● ആപ്പ് തുറന്ന ശേഷം, സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ കാണുന്ന QR കോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.

● നിങ്ങളുടെ ഫോൺ ക്യാമറ ഉപയോഗിച്ച് ആധാർ കാർഡ്, ഇ-ആധാർ അല്ലെങ്കിൽ ആധാർ പിവിസി എന്നിവയിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുക.

Keywords: National News, Malayalam News, Aadhar Card, mAadhaar, QR code Scanning, You can now verify Aadhaar card details by scanning QR code.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia