PF Account | പിഎഫ് അക്കൗണ്ടിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വരെ ലിങ്ക് ചെയ്യാം! എങ്ങനെ എന്ന് അറിയൂ

 
Process to link second bank account to PF account
Process to link second bank account to PF account

Representational Image Generated by Meta AI

● പിഎഫ് അക്കൗണ്ടിൽ നിന്ന് പണം, വിരമിക്കുന്നതിന് മുൻപ് തന്നെ ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാവുന്നതാണ്. 
● ആ പണം നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്.
● മറ്റൊരു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാൻ, അതിന്റെ കെ വൈ സി പൂർത്തിയാക്കിയിരിക്കണം.
● ആക്ടീവ് ആയിട്ടുള്ളതും, വാലിഡ് ആയിട്ടുള്ളതുമായ അക്കൗണ്ടുകൾ മാത്രമേ ലിങ്ക് ചെയ്യാൻ സാധിക്കുകയുള്ളു.

ന്യൂഡൽഹി: (KVARTHA) തൊഴിൽ ചെയ്യുന്ന ആളുകൾക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (പിഎഫ് അക്കൗണ്ട്) ഒരു പ്രധാന സാമ്പത്തിക പദ്ധതിയാണ്. ഈ പദ്ധതി പണം ലാഭിക്കാൻ സഹായിക്കുക മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്രദമാവുകയും ചെയ്യുന്നു. ഇപിഎഫ്ഒ (Employees Provident Fund Organization) ആണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഓരോ മാസവും ജീവനക്കാരുടെ ശമ്പളത്തിന്റെ 12% പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. അതേ തുക കമ്പനിയും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നൽകുന്നു. അതായത്, ജീവനക്കാരന്റെയും കമ്പനിയുടെയും സംയുക്തമായ സംഭാവനയിൽ അധിഷ്ഠിതമാണ് ഈ അക്കൗണ്ട്.

പിഎഫ് അക്കൗണ്ട് ജീവനക്കാർക്ക് ആവശ്യമുള്ള സമയങ്ങളിൽ സാമ്പത്തിക സുരക്ഷ നൽകുന്നു. രാജ്യത്തെ തൊഴിൽ ചെയ്യുന്ന വർഗ്ഗത്തിന് പെൻഷന് ശേഷമോ അല്ലെങ്കിൽ ഏതെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിലോ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് സർക്കാർ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

രണ്ട് ബാങ്ക് അക്കൗണ്ടുകൾ വരെ ചേർക്കാം

നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം, വിരമിക്കുന്നതിന് മുൻപ് തന്നെ ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാവുന്നതാണ്. ആ പണം നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്. എന്നാൽ പലപ്പോഴും പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാവുകയോ അല്ലെങ്കിൽ ക്ലോസ് ചെയ്യുകയോ ചെയ്യാറുണ്ട്. ഇത് കാരണം പിഎഫ് അക്കൗണ്ടുടമയ്ക്ക് പിഎഫ് തുക ലഭിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ള നിരവധി കേസുകൾ പരിഗണിച്ച് ഇപിഎഫ്ഒ പിഎഫ് അക്കൗണ്ടിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വരെ ചേർക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. ഈ നടപടി ജീവനക്കാർക്ക് വളരെ അധികം ഉപകാരപ്രദമാകും.

പിഎഫ് അക്കൗണ്ടിൽ രണ്ടാമത്തെ ബാങ്ക് അക്കൗണ്ട് എങ്ങനെ ലിങ്ക് ചെയ്യാം?

നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യത്തിൽ, അല്ലെങ്കിൽ മറ്റൊരു അക്കൗണ്ട് കൂടി ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

1. ആദ്യമായി ഇപിഎഫ്ഒ-യുടെ https://unifiedportal-mem(dot)epfindia(dot)gov(dot)in/memberinterface/) എന്ന മെംബേഴ്സ് പോർട്ടലിൽ പോകുക. ലോഗിൻ ചെയ്യുന്നതിനായി യു എ എൻ, പാസ് വേർഡ് എന്നിവ നൽകുക.
2. അതിനു ശേഷം 'മാനേജ്' ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് 'KYC' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾക്ക് രണ്ടാമത്തെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള ഓപ്ഷൻ കാണാം.
3. നിങ്ങളുടെ രണ്ടാമത്തെ അക്കൗണ്ടിന്റെ എല്ലാ വിവരങ്ങളും, അതായത് പുതിയ ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്  സി കോഡ്, മറ്റ് വിവരങ്ങൾ എന്നിവ നൽകുക.
4. രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകിയ ശേഷം, വെരിഫിക്കേഷനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒ ടി പി അയയ്ക്കും.
5. അവസാനമായി ഈ ഒ ടി പി നൽകി പ്രക്രിയ പൂർത്തിയാക്കുക.
6. ഈ മുഴുവൻ പ്രക്രിയയ്ക്കും ശേഷം നിങ്ങളുടെ രണ്ടാമത്തെ അക്കൗണ്ട് ആക്ടിവേറ്റ് ആയാൽ, നിങ്ങൾക്ക് പിഎഫ് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

● മറ്റൊരു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാൻ, അതിന്റെ കെ വൈ സി പൂർത്തിയാക്കിയിരിക്കണം.
● ആക്ടീവ് ആയിട്ടുള്ളതും, വാലിഡ് ആയിട്ടുള്ളതുമായ അക്കൗണ്ടുകൾ മാത്രമേ ലിങ്ക് ചെയ്യാൻ സാധിക്കുകയുള്ളു.
● ബാങ്കിന്റെ വിവരങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കുക, തെറ്റുകൾ വരാനുള്ള സാധ്യതയുണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

Learn how to link two bank accounts to your PF account and easily manage transactions without any hassle.

#PFAccount, #BankAccountLinking, #KYC, #EPFIndia, #ProvidentFund

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia