സച്ചിന്റെ ഭാരതരത്‌ന; പരാതിക്കാരന്‍ സര്‍ക്കാരിനോട് ചോദിക്കണമെന്ന് കോടതി
Aug 11, 2015, 11:05 IST
ജബല്‍പൂര്‍:(www.kvartha.com 11.08.2015) ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് സര്‍ക്കാര്‍ നല്‍കിയ ഭാരതരത്‌ന തിരിച്ചുവാങ്ങണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വ്യക്തിക്ക് കോടതിയുടെ കടുത്ത മറുപടി. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലാണ് ആര്‍ടിഐ പ്രവര്‍ത്തകന്‍ വികെ നസ്വ സച്ചിന്റെ ഭാരത രത്‌നയ്‌ക്കെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
ഭാരതരത്‌ന അവാര്‍ഡ് സ്വീകരിച്ച ശേഷവും സച്ചിന്‍ ചില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ ബ്രാന്റ് അംബാസിഡറായി പ്രത്യക്ഷപ്പെടാറുണ്ടെന്നും ഇത് അദ്ദേഹത്തിനു നല്‍കിയ ദേശീയ ബഹുമതികളുടെ മാനദണ്ഡത്തിന് വിരുദ്ധമാണെന്നുമാണ് വികെ നസ്വ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നത്.
ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാറിനെ സമീപിക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട
ുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാറിന്റെയും സച്ചിന്റെയും വിശദീകരണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. അതേ സമയം ഹൈക്കോടതിയില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോകാനാണ് വികെ നസ്വയുടെ തീരുമാനം.

Also Read:
കവി കിഞ്ഞണ്ണ റൈയുടെ സംസ്‌ക്കാര ചടങ്ങില്‍നിന്നും കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ വിട്ടുനിന്നത് വിവാദമാകുന്നു
Keywords: You can complain to govt, HC tells petitioner who sought withdrawal of Sachin Tendulkar’s Bharat Ratna, Supreme Court of India, Complaint, Advertisement, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.