ഉത്തര്‍പ്രദേശില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍കാര്‍; 6 മാസം സമരങ്ങള്‍ക്ക് വിലക്ക്; ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി

 



ലക്‌നൗ:  (www.kvartha.com 20.12.2021) യുപിയില്‍ 6 മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി യോഗി സര്‍കാര്‍. ഇതുസംബന്ധിച്ച് അഡീഷനല്‍ ചീഫ് സെക്രടറി ഡോ. ദേവേഷ് കുമാര്‍ ചതുര്‍വേദി ഞായറാഴ്ച വിജ്ഞാപനം പുറത്തിറക്കിയതായി ലൈവ് ഹിന്ദുസ്ഥാന്‍ റിപോര്‍ട് ചെയ്തു.

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സംസ്ഥാനത്ത് എസ്മ പ്രഖ്യാപിച്ചതെന്നാണ് വിവരം. ഉത്തര്‍പ്രദേശ് സര്‍കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊതു സേവന മേഖലകളിലും കോര്‍പറേഷനുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പണിമുടക്ക് നിരോധിക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നു. വിലക്ക് ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.   

ഉത്തര്‍പ്രദേശില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍കാര്‍; 6 മാസം സമരങ്ങള്‍ക്ക് വിലക്ക്; ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി


അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍ പണിമുടക്കുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്മ നിയമം സര്‍കാരിന് അധികാരം നല്‍കും. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍കാരിന് അധികാരം ലഭിക്കും. ഒരുവര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടുശിക്ഷകളും കൂടിയോ നല്‍കാനുള്ള വ്യവസ്ഥയും ഇതിലുണ്ട്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ മേയില്‍ യുപി സര്‍കാര്‍ സംസ്ഥാനത്ത് എസ്മ പ്രഖ്യാപിച്ചിരുന്നു. 

Keywords:  News, National, India, Uttar Pradesh, Lucknow, Yogi Adityanath, Strike, Election, Yogi Adityanath invokes ESMA, bans strikes in UP for 6 months: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia