Migraine | മൈഗ്രേൻ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നുണ്ടോ? ദിവസവും ഈ 3 യോഗാസനങ്ങൾ ചെയ്യൂ, മികച്ച നേട്ടങ്ങൾ ലഭിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) തലയുടെ പകുതിയിലോ മുഴുവനായോ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് മൈഗ്രെയ്ൻ. ഇതിന്റെ പ്രധാന കാരണം ക്ഷീണം, സമ്മർദം അല്ലെങ്കിൽ വിഷാദം എന്നിവയാണ്. മൈഗ്രെയ്ൻ സാധാരണ തലവേദനയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. സാധാരണ തലവേദന, വേദന സംഹാരികൾ, ബാം അല്ലെങ്കിൽ മതിയായ ഉറക്കം എന്നിവ കൊണ്ട് സുഖപ്പെടുത്താം. പക്ഷേ മൈഗ്രേനിൽ നിന്ന് മുക്തി നേടുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും മൈഗ്രേനിൽ നിന്ന് എളുപ്പത്തിൽ ആശ്വാസം ലഭിക്കുന്നതിന് ചില യോഗാസനങ്ങൾ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അവ അറിയാം.
 
Migraine | മൈഗ്രേൻ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നുണ്ടോ? ദിവസവും ഈ 3 യോഗാസനങ്ങൾ ചെയ്യൂ, മികച്ച നേട്ടങ്ങൾ ലഭിക്കും


സേതുബന്ധാസനം

മാനസിക സമ്മര്‍ദത്തെ നേരിടുന്നതിനും നടുവേദന, തലവേദന പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന യോയാഗസനങ്ങളില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് സേതുബന്ധാസനം അഥവാ ബ്രിഡ്ജ് പോസ്. ഇത് ചെയ്യുന്നതിന്, ആദ്യം മലർന്നു കിടക്കുക. കൈകൾ കമഴ്ത്തി ശരീരത്തോടു ചേർത്തുവയ്ക്കണം. കാൽമുട്ടുകൾ മടക്കിവയ്ക്കുക. കാലുകൾക്കിടയിൽ ഒരു നിശ്ചിത അകലം പാലിക്കുക. തോളുകൾ അയഞ്ഞിരിക്കാൻ ശ്രദ്ധിക്കുക.

ശ്വാസം എടുത്തുകൊണ്ട് പതിയെ നട്ടെല്ലിന്റെ അടിഭാഗം ആവുന്ന വിധം ഉയർത്തിക്കൊടുക്കുക. താടി നെഞ്ചിലേക്ക് മുട്ടി ഇരിക്കാം. ശ്വാസം വിട്ടുകൊണ്ട് ബലം പിടിക്കാതെ പതിയെ പൂർവസ്ഥിതിയിലേക്കു വരാം. തലവേദന, മൈഗ്രേൻ എന്നിവയുടെ വേദന കുറയ്ക്കാൻ ഈ ആസനം ഗുണം ചെയ്യും. സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നതിലൂടെ തലവേദനയും മൈഗ്രേനും കുറയ്ക്കാൻ ബ്രിഡ്ജ് പോസ് സഹായിക്കുന്നു. നിങ്ങളുടെ മനസിനെ ശാന്തമാക്കുകയും ചെയ്യുന്നു.


ബാലാസന

യോഗ പോസുകളില്‍ എളുപ്പം ചെയ്യാന്‍ സാധിക്കുന്നതും ആരോഗ്യത്തിന് സഹായിക്കുന്നതുമാണ് ബാലാസന. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും. കാലുകള്‍ രണ്ടും ഒന്നിച്ച് മുട്ടുകുത്തിയതിനെ തുടര്‍ന്ന് നിങ്ങളുടെ അരക്കെട്ടിന് മുകളിലായി ഇരിപ്പുറപ്പിക്കുക. നിങ്ങളുടെ ഇടുപ്പ് ഉയര്‍ത്താതെ, സൗമ്യമായി മുന്നോട്ട് കുനിഞ്ഞ്, നിങ്ങളുടെ നെഞ്ച് തുടകളില്‍ വിശ്രമിക്കാൻ അനുവദിക്കുക. നിങ്ങളുടെ നെറ്റി തറയില്‍ സ്പര്‍ശിക്കുന്നതു വരെ താഴേണ്ടതുണ്ട്. നാഡീവ്യവസ്ഥയെ വിശ്രമിക്കാനും തലവേദന കുറയ്ക്കാനും ബാലാസന വളരെ പ്രയോജനകരമാണ്.


അധോ മുഖ സ്വനാസനം

യോഗയിൽ വളരെ പ്രചാരത്തിലുള്ള പരിശീലനമാണിത്. തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും നട്ടെല്ല് നീട്ടുകയും കൈകൾ, തോളുകൾ, കാലുകൾ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിന്, ആദ്യം പാദങ്ങൾക്കിടയിൽ അല്പം അകലം പാലിച്ച് നേരെ നിൽക്കുക, ശ്വസിക്കുമ്പോൾ കൈകൾ മുകളിലേക്ക് ഉയർത്തുക. ഇനി ശ്വാസം പുറത്തേക്ക് വിടുമ്പോൾ കൈകൾ വളച്ച് V പോലെയുള്ള ആകൃതി ഉണ്ടാക്കി കൈകൾ കൊണ്ട് തറയിൽ സ്പർശിക്കുക. മൈഗ്രേൻ, തലവേദന എന്നിവയിൽ നിന്ന് മുക്തി നേടാൻ ഈ ആസനം സഹായിക്കും. ഇതോടൊപ്പം ശരീരത്തെ വഴക്കമുള്ളതാക്കുകയും തലയിലെ ഞരമ്പുകൾക്ക് അയവ് വരുത്തുകയും ചെയ്യുന്നു.
Aster mims 04/11/2022

Keywords: National, News, Yoga, Migraine, Health, Poses, Lifestyle, International Yoga Day, Yoga poses for migraine.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia