Evelyn Sharma | 'കുഞ്ഞിനെ കയ്യിലെടുക്കാന്‍ കാത്തിരിക്കുന്നു'; ഇന്‍സ്റ്റഗ്രാമിലൂടെ വയര്‍ കാണുന്ന ചിത്രം പങ്കുവച്ച് സന്തോഷം കുറിച്ച് നടി ഈവ്‌ലിന്‍ ശര്‍മ; വൈറലായി പോസ്റ്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മുംബൈ: (www.kvartha.com) 'യേ ജവാനി ഹേ ദീവാനി' നടി ഈവ്‌ലിന്‍ ശര്‍മ തന്റെ രണ്ടാമതെ കുഞ്ഞിനെ പ്രസവിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടാമതും അമ്മയാവാനൊരുങ്ങുന്ന ഈ വേളയില്‍ സന്തോഷ വാര്‍ത്ത തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഈവ്‌ലിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരം പങ്കുവച്ചത്. 
Aster mims 04/11/2022

ഇന്‍സ്റ്റഗ്രാമിലൂടെ വയര്‍ കാണുന്ന ചിത്രം പങ്കുവച്ചാണ് ഈവ്‌ലിന്‍ ശര്‍മ ഇക്കാര്യം ആരാധകരെ അറിയിച്ചത്. 'കുഞ്ഞിനെ കയ്യിലെടുക്കാന്‍ കാത്തിരിക്കുന്നു, ബേബി 2 ഉടനെ വരും'- എന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകള്‍ ചെയ്തത്. 

Evelyn Sharma | 'കുഞ്ഞിനെ കയ്യിലെടുക്കാന്‍ കാത്തിരിക്കുന്നു'; ഇന്‍സ്റ്റഗ്രാമിലൂടെ വയര്‍ കാണുന്ന ചിത്രം പങ്കുവച്ച് സന്തോഷം കുറിച്ച് നടി ഈവ്‌ലിന്‍ ശര്‍മ; വൈറലായി പോസ്റ്റ്


2021 നവംബറിലായിരുന്നു ഈവ്‌ലിന്‍ ശര്‍മ തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ താരം ആരാധകരുമായി നിരന്തരം പങ്കുവച്ചിരുന്നു. അന്ന് പ്രസവം കുറച്ച് ബുദ്ധിമുട്ടായതിനാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ സിസേറിയന്‍ സ്വീകരിക്കുകയായിരുന്നു. അത് വേറിട്ട അനുഭവമായിരുന്നു എന്നും താരം വെളിപ്പെടുത്തിയിരുന്നു. പക്ഷേ എല്ലാം നന്നായി അവസാനിച്ചു. കുഞ്ഞിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ തന്റെ ജീവിതം പൂര്‍ണമായതായി തിരിച്ചറിഞ്ഞുവെന്നും ഈവ്‌ലിന്‍ കുറിച്ചു. 

ഇതിനിടയില്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും ഈവ്‌ലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. നിരവധി പേര്‍ ഈ ചിത്രത്തെ ട്രോളി കമന്റുകള്‍ പങ്കുവച്ചപ്പോള്‍, ഇതിനെതിരെ പ്രതികരണവുമായി ഈവ്‌ലിനും രംഗത്തെത്തിയിരുന്നു.

Keywords:  News,National,India,Mumbai,Actress,instagram,Social-Media,Pregnant Woman,Entertainment, Yeh Jawaani Hai Deewani actress Evelyn Sharma flaunts her baby bump as she announces her 2nd pregnancy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia