പ്ര­ണ­ബി­നെ പ്ര­കീ­ര്‍­ത്തിച്ച് യെ­ദ്യൂര­പ്പ; ബി.ജെ.പി ക്യാ­മ്പില്‍ ന­ടുക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്ര­ണ­ബി­നെ പ്ര­കീ­ര്‍­ത്തിച്ച് യെ­ദ്യൂര­പ്പ; ബി.ജെ.പി ക്യാ­മ്പില്‍ ന­ടുക്കം
ബാം­ഗ്ലൂര്‍ : രാ­ജ്യ­ത്തി­ന്റെ 13-ാംമ­ത് രാ­ഷ്ട്ര­പ­തി­യാ­യി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട മു­തിര്‍ന്ന കോണ്‍­ഗ്ര­സ് നേ­താ­വ് പ്രണ­ബ് മു­ഖര്‍­ജി­യെ പ്ര­കീര്‍­ത്തി­ച്ച് മുന്‍ കര്‍­ണാ­ട­ക മു­ഖ്യ­മന്ത്രി ബി.എ­സ് യെ­ദ്യൂ­ര­പ്പ രം­ഗ­ത്തെ­ത്തിയ­ത് ബി.ജെ.പി ക്യാ­മ്പില്‍ ന­ടു­ക്കം സൃ­ഷ്ടിച്ചു.

പ്ര­സിഡന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ കര്‍­ണാ­ട­ക­യി­ലെ 14 ബി.ജെ.പി വോ­ട്ടു­കള്‍ പ്ര­ണ­ബി­ന്റെ പെ­ട്ടി­യി­ലേ­ക്ക് മ­റി­ഞ്ഞ­തി­നെയും യെ­ദ്യൂ­ര­പ്പ ക­ടു­ത്ത­ഭാ­ഷ­യില്‍ വി­മര്‍­ശി­ച്ചു. പ്രണ­ബ് മു­ഖര്‍­ജിയെ­പോ­ലു­ള്ള ഒ­രു അ­സാ­ധ­ര­ണ ക­ഴി­വു­ക­ളുള്ള വ്യ­ക്തി യ­ഥാര്‍­ത്ഥ­ത്തില്‍ രാ­ഷ്ട്ര­പ­തിപ­ദ­ത്തി­ലേ­ക്ക് എ­തി­രില്ലാ­തെ­യാ­ണ് തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടേ­ണ്ടി­യി­രു­ന്ന­തെ­ന്നും കര്‍­ണാ­ട­ക ബി.ജെ.പി­യു­ടെ അ­മ­ര­ക്കാ­രന്‍ പ­റ­ഞ്ഞു.

രാ­ഷ്ട്രപ­തി തി­ര­ഞ്ഞെ­ടു­പ്പില്ലാ­താ­ക്കാന്‍ കൂ­ടു­തല്‍ ഉള്‍­ക്കാ­ഴ്­ച­യു­ള്ള പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഇല്ലാ­താ­യി­പ്പോ­യി. ചി­ല പാര്‍­ട്ടി­കള്‍ ത­മ്മി­ലു­ള്ള രൂ­ക്ഷമാ­യ അ­ഭി­പ്രാ­യ­ഭി­ന്ന­ത­കളും തി­ര­ഞ്ഞെ­ടു­പ്പ് അ­നി­വാ­ര്യ­മാ­ക്കു­ക­യാ­യി­രു­ന്നു.

അ­തേ സമ­യം പ്ര­ണബി­നോ­ട് തോ­റ്റ എന്‍.ഡി.എ സ്ഥാ­നാര്‍­ത്ഥി പി.എ സാങ്­മ തി­ര­ഞ്ഞെ­ടു­പ്പി­നെ­തി­രെ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ക്കു­ന്ന­തി­നെ­യും യെ­ദ്യൂ­ര­പ്പ എ­തിര്‍­ത്തു. അ­നാ­വ­ശ്യമാ­യ ഈ നീ­ക്ക­ത്തില്‍ നിന്നും പി­ന്തി­രി­യാന്‍ സാ­ങ്­മ­യോ­ട് അ­ദ്ദേ­ഹം അ­ഭ്യര്‍­ത്ഥി­ച്ചു. ഇ­ക്കാര്യം ആ­വ­ശ്യ­പ്പെ­ട്ട് സാ­ങ്‌­യ്ക്ക് ക­ത്തെ­ഴു­തു­മെന്നും യെ­ദ്യൂ­ര­പ്പ അ­റി­യിച്ചു.

പ്ര­ണബി­നോ­ടു­ള്ള യെ­ദ്യൂ­ര­പ്പ­യു­ടെ ഐ­ക്യ­ദാര്‍ഢ്യം കര്‍­ണാ­ട­ക രാ­ഷ്ട്രീ­യ­ത്തില്‍ പു­തി­യ ച­ല­ന­ങ്ങള്‍ സൃ­ഷ്ടി­ക്കും. യെ­ദ്യൂ­ര­പ്പ ത­ന്നെ ക്രോ­സ് വോ­ട്ടിം­ഗി­നെ­തി­രെ രംഗ­ത്ത് വ­ന്ന­പ്പോള്‍ ഇ­തി­നു­ള്ളില്‍ ന­ട­ന്ന നി­ഗൂ­ഢ­ത എ­ന്തെ­ന്ന­റി­യാ­നു­ള്ള ആ­കാം­ക്ഷ­യി­ലാ­ണ് ജ­നങ്ങള്‍. ഫ­ല­ത്തില്‍ രാ­ഷ്ട്രപ­തി തി­ര­ഞ്ഞെ­ടു­പ്പില്‍ ബി.ജെ.പി­യു­ടെ വോ­ട്ട് മ­റി­ഞ്ഞ­തി­നെ തു­ടര്‍­ന്ന് പാര്‍­ട്ടി­ക്കുണ്ടാ­യ മു­റി­വില്‍ ഉ­പ്പ് തേ­ച്ച­തി­ന് തു­ല്യ­മാ­യി യെ­ദ്യൂ­ര­പ്പ­യു­ടെ പുതിയ പ്ര­സ്­താവന.

Keywords:  Bangalore, Karnataka, National, B.S.Yeddyurappa, BJP 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia