പ്രണബിനെ പ്രകീര്‍ത്തിച്ച് യെദ്യൂരപ്പ; ബി.ജെ.പി ക്യാമ്പില്‍ നടുക്കം
Jul 23, 2012, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍ : രാജ്യത്തിന്റെ 13-ാംമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജിയെ പ്രകീര്‍ത്തിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രംഗത്തെത്തിയത് ബി.ജെ.പി ക്യാമ്പില്‍ നടുക്കം സൃഷ്ടിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 14 ബി.ജെ.പി വോട്ടുകള്‍ പ്രണബിന്റെ പെട്ടിയിലേക്ക് മറിഞ്ഞതിനെയും യെദ്യൂരപ്പ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. പ്രണബ് മുഖര്‍ജിയെപോലുള്ള ഒരു അസാധരണ കഴിവുകളുള്ള വ്യക്തി യഥാര്‍ത്ഥത്തില്‍ രാഷ്ട്രപതിപദത്തിലേക്ക് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നതെന്നും കര്‍ണാടക ബി.ജെ.പിയുടെ അമരക്കാരന് പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്ലാതാക്കാന് കൂടുതല്‍ ഉള്‍ക്കാഴ്ചയുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായിപ്പോയി. ചില പാര്‍ട്ടികള്‍ തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നതകളും തിരഞ്ഞെടുപ്പ് അനിവാര്യമാക്കുകയായിരുന്നു.
അതേ സമയം പ്രണബിനോട് തോറ്റ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എ സാങ്മ തിരഞ്ഞെടുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനെയും യെദ്യൂരപ്പ എതിര്‍ത്തു. അനാവശ്യമായ ഈ നീക്കത്തില്‍ നിന്നും പിന്തിരിയാന് സാങ്മയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സാങ്യ്ക്ക് കത്തെഴുതുമെന്നും യെദ്യൂരപ്പ അറിയിച്ചു.
പ്രണബിനോടുള്ള യെദ്യൂരപ്പയുടെ ഐക്യദാര്‍ഢ്യം കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കും. യെദ്യൂരപ്പ തന്നെ ക്രോസ് വോട്ടിംഗിനെതിരെ രംഗത്ത് വന്നപ്പോള്‍ ഇതിനുള്ളില്‍ നടന്ന നിഗൂഢത എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍. ഫലത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുണ്ടായ മുറിവില്‍ ഉപ്പ് തേച്ചതിന് തുല്യമായി യെദ്യൂരപ്പയുടെ പുതിയ പ്രസ്താവന.

Keywords: Bangalore, Karnataka, National, B.S.Yeddyurappa, BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.