Elizabeth | 'ഇന്ന് ഭയങ്കര സന്തോഷമുള്ള ദിവസമാണ്'; വിദ്യാര്‍ഥികളില്‍ നിന്ന് തനിക്കും ഭര്‍ത്താവിനും ലഭിച്ച സര്‍പ്രൈസ് ഗിഫ്റ്റുകള്‍ പങ്കുവച്ച് എലിസബത്ത്; ഭാര്യയെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് ബാല
Dec 15, 2022, 18:24 IST
ചെന്നൈ: (www.kvartha.com) നടന്‍ ബാലയും ഭാര്യ എലിസബത്തും സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഇരുവരും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. അത്തരത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് തനിക്ക് ലഭിച്ച സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കയാണ് എലിസബത്ത്.
എനിക്കും ഭര്‍ത്താവിനും കിട്ടിയ സര്‍പ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എലിസബത്ത് ഡോക്ടറാണ്.
'ഇന്ന് ഭയങ്കര സന്തോഷമുള്ള ദിവസമാണ്. എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്ന വിവരം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. അവരുടെ റിസല്‍ട് വന്നു. പാസായി. അവര്‍ എനിക്ക് തന്ന ഗിഫ്റ്റാണിത്' എന്ന് പറഞ്ഞുകൊണ്ട് തനിക്ക് കിട്ടിയ സമ്മാനം എലിസബത്ത് വീഡിയോയില്‍ കാണിക്കുകയാണ്. കൂടെ ബാലയുമുണ്ട്.
യഥാര്‍ഥത്തില്‍ പഠിപ്പിച്ച് കൊടുത്തത് താനാണെന്നും പക്ഷേ ഗിഫ്റ്റ് കൊടുത്തത് ഇവള്‍ക്കാണെന്നും ബാല തമാശരൂപേണ പറയുന്നുണ്ട്. എലിസബത്തിനെ ഓര്‍ത്ത് അഭിമാനം തോന്നുന്നുണ്ടെന്നും ബാല പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ ക്യാമറയും ലൈറ്റുമൊക്കെ താനാണ് സെറ്റ് ചെയ്തുകൊടുത്തതെന്നും നടന്‍ വ്യക്തമാക്കി.
Keywords: Yeah! Surprise gift! me and my husband says Elizabeth, Chennai, News, Actor, Video, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.