ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: യമുന എക്സ്പ്രസ് ആറുവരിപാത വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ഇന്ത്യയിലെ റോഡ് ഗതാഗത വികസനരംഗത്തെ അത്യത്ഭുതങ്ങളില്‍ ഒന്നായി ഈപാത ഇതിനകം ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. ഇനി ഷാജഹാന് ചക്രവര്‍ത്തി നിര്‍മ്മിച്ച ഇന്ദ്രപ്രസ്ഥയിലെ ചെങ്കോട്ടയില്‍ നിന്ന് തന്റെ പ്രിയതമ മുംതാസിന് വേണ്ടി വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച യമുനാതീരത്തെ താജ്മഹലിലേക്ക് ജനങ്ങള്‍ക്ക് ഗതാഗത കുരിക്കുകളില്ലാതെ അതിവേഗ പാതയിലൂടെ യാത്രസുഗമമാക്കാം.
ന്യൂ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് വെറും രണ്ടര മണിക്കൂര്‍ കൊണ്ട് ഈ പാതയിലൂടെ പാഞ്ഞെത്താം. ലക്നൗവില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അതിവേഗ പാതയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. പുതിയ റോഡ് നിലവില്‍ വന്നതോടെ നോയിഡ, ജഗന്പുര , മിര്‍സാപൂര്‍, ടപ്പാല്‍, കുബര്‍ തുടങ്ങിയ ചെറുപട്ടണങ്ങള്‍ ടൗണ്‍ ഷിപ്പുകളായി മാറുമെന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി മായാവതിയാണ് അതിവേഗപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചത്. ഏറെ എതിര്‍പ്പുകളെ അതിജീവിച്ചാണ് അതിവേഗപ്പാത നിലവില്‍ വന്നത്. ഇതിനെതിരെ റോഡ് കടന്നുപോകുന്ന സ്ഥലങ്ങളില്‍ കര്‍ഷക സമരങ്ങള്‍ നടന്നു. പന്ത്രണ്ടായിരംകോടി രൂപ ചെലവിട്ടാണ് പാത യാഥാര്‍ത്യമാക്കിയത്. ഗ്രേറ്റര്‍ നോയിഡേയില് നിന്ന് തുടങ്ങി ആഗ്രയിലെത്തുന്ന റോഡിന് മൊത്തം 165.537 കി.മി ദൈര്‍ഘ്യമുണ്ട്.
Keywords: Lucknow, UP, Road, National, Thajmahal, Yamuna Expressway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
