ആ­റുവരി യ­മു­ന അ­തി­വേ­ഗപാ­ത രാ­ഷ്ട്ര­ത്തി­നു സ­മര്‍­പ്പി­ച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആ­റുവരി യ­മു­ന അ­തി­വേ­ഗപാ­ത രാ­ഷ്ട്ര­ത്തി­നു സ­മര്‍­പ്പി­ച്ചു
ല­ക്‌­നൗ: യമു­ന എ­ക്‌­സ്­പ്ര­സ് ആ­റു­വ­രിപാ­ത വ്യാ­ഴാഴ്ച വൈ­കി­ട്ട് നാ­ല് മ­ണി­ക്ക് ഉ­ത്തര്‍ പ്ര­ദേ­ശ് മു­ഖ്യ­മന്ത്രി അ­ഖി­ലേ­ഷ് യാദ­വ് രാ­ഷ്ട്ര­ത്തി­ന് സ­മര്‍­പ്പി­ച്ചു.

ഇ­ന്ത്യ­യി­ലെ റോ­ഡ് ഗ­താ­ഗ­ത വി­ക­സ­ന­രംഗ­ത്തെ അ­ത്യ­ത്ഭു­ത­ങ്ങ­ളില്‍ ഒ­ന്നായി ഈപാ­ത ഇ­തിന­കം ച­രി­ത്ര­ത്തില്‍ സ്ഥാ­നം­പി­ടി­ച്ചു. ഇ­നി ഷാ­ജ­ഹാന്‍ ച­­ക്ര­വര്‍­ത്തി നിര്‍­മ്മി­ച്ച ഇ­ന്ദ്ര­പ്ര­സ്ഥ­യി­ലെ ചെ­ങ്കോ­ട്ട­യില്‍ നി­ന്ന് ത­ന്റെ പ്രിയതമ മും­താ­സി­ന് വേ­ണ്ടി വെ­ണ്ണ­ക്കല്ലില്‍ നിര്‍­മ്മി­ച്ച യ­മു­നാ­തീര­ത്തെ താ­ജ്­മ­ഹ­ലി­ലേ­ക്ക് ജ­ന­ങ്ങള്‍­ക്ക് ഗ­താ­ഗ­ത കു­രി­ക്കു­ക­ളില്ലാ­തെ­ അ­തിവേ­ഗ പാ­ത­യി­ലൂ­ടെ യാ­ത്ര­സു­ഗ­മ­മാ­ക്കാം.

ന്യൂ ഡല്‍­ഹി­യില്‍ നി­ന്ന് ആ­ഗ്ര­യി­ലേ­ക്ക് വെറും ര­ണ്ട­ര മ­ണി­ക്കൂര്‍ കൊണ്ട് ഈ പാ­ത­യി­ലൂ­ടെ പാ­ഞ്ഞെത്താം. ല­ക്‌­നൗ­വില്‍ ന­ട­ന്ന വീഡിയോ കോണ്‍­ഫ­റന്‍­സി­ലൂ­ടെ­യാ­ണ് അ­തിവേ­ഗ പാ­ത­യു­ടെ ഉല്‍­ഘാട­നം നിര്‍­വ്വ­ഹി­ച്ചത്. പുതിയ റോ­ഡ് നി­ല­വില്‍ വ­ന്ന­തോ­ടെ നോ­യി­ഡ, ജ­ഗന്‍പുര , മിര്‍­സാ­പൂര്‍, ട­പ്പാല്‍, കു­ബര്‍ തു­ടങ്ങി­യ ചെ­റു­പ­ട്ടണ­ങ്ങള്‍ ടൗണ്‍ ഷി­പ്പു­ക­ളാ­യി­ മാ­റു­മെ­ന്ന് അ­ധി­കൃ­തര്‍ അ­റി­യിച്ചു.

മുന്‍ മു­ഖ്യ­മന്ത്രി മാ­യാ­വ­തി­യാ­ണ് അ­തി­വേ­ഗ­പാ­ത­യു­ടെ നിര്‍മ്മാ­ണ പ്ര­വൃ­ത്തി­കള്‍­ക്ക് തു­ട­ക്കം­കു­റി­ച്ചത്. ഏ­റെ എ­തിര്‍­പ്പുക­ളെ അ­തി­ജീ­വി­ച്ചാ­ണ് അ­തി­വേ­ഗപ്പാ­ത നി­ല­വില്‍ വ­ന്നത്. ഇ­തി­നെ­തി­രെ റോ­ഡ്­ ക­ടന്നു­പോ­കു­ന്ന സ്ഥ­ല­ങ്ങ­ളില്‍ കര്‍­ഷ­ക സ­മ­ര­ങ്ങള്‍ ന­ട­ന്നു. പ­ന്ത്ര­ണ്ടാ­യി­രംകോ­ടി രൂ­പ ചെ­ല­വി­ട്ടാ­ണ് പാ­ത­ യാ­ഥാര്‍­ത്യ­മാ­ക്കി­യത്. ഗ്രേ­റ്റര്‍ നോ­യി­ഡേ­യില്‍ നി­ന്ന് തുടങ്ങി ആ­ഗ്ര­യി­ലെ­ത്തുന്ന റോ­ഡിന് മൊ­ത്തം 165.537 കി.മി ദൈര്‍­ഘ്യ­മുണ്ട്.

Keywords: Lucknow, UP, Road, National, Thajmahal, Yamuna Expressway
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia