യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് മാറ്റമില്ല; വ്യാഴാഴ്ച തന്നെ ശിക്ഷ നടപ്പാക്കും

 


ഡെല്‍ഹി: (www.kvartha.com 29.07.2015)1993 ലെ മുംബൈ സ്‌ഫോടന കേസുകളിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് മാറ്റമില്ല. ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിച്ച കോടതി അത് തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തു. സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചിലെ ഒരു ജഡ്ജിയുടെ വിധി സുപ്രീംകോടതിയുടെ മൂന്നംഗ വിശാല ബെഞ്ച് ശരിവെക്കുകയായിരുന്നു.

മേമന്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയതില്‍ തെറ്റില്ലെന്നും അത് പരിഗണിച്ച സുപ്രീംകോടതിയുടെ നടപടി ക്രമങ്ങളില്‍ പാളിച്ചയില്ലെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പാന്ത്, അമിതാവ റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇതോടെ മേമനെ വ്യാഴാഴ്ച തന്നെ തൂക്കിലേറ്റാനുള്ള സാദ്ധ്യതയേറിയിരിക്കയാണ്.

യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ചില്‍  അംഗമായ ജസ്റ്റിസ് കുര്യന്‍
ജോസഫ് മേമന്റെ ഹര്‍ജി അംഗീകരിച്ചപ്പോള്‍ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് അനില്‍ ആര്‍. ദവേ ഹര്‍ജി തള്ളുകയായിരുന്നു.

തുടര്‍ന്നാണ് മൂന്നംഗ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. കേസ് പുതിയ ബെഞ്ചിന് കൈമാറിയതിന് പിന്നാലെ യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് പുതിയ ദയാഹര്‍ജിയും നല്‍കിയിരുന്നു.
യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് മാറ്റമില്ല; വ്യാഴാഴ്ച തന്നെ ശിക്ഷ നടപ്പാക്കും

Also Read:
രാജപുരം സ്വദേശി ബ്രിട്ടനില്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords:  Yakub Memon: Legal Processes Correctly Followed, Says Supreme Court, New Delhi, President, Judge, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia