Custody | രാജ്യതലസ്ഥാനത്ത് ബാരികേഡ് മറികടന്ന് ദേശീയപതാകയേന്തി ഗുസ്തി താരങ്ങളുടെ മാര്‍ച്; പ്രതിഷേധക്കാരെ തടയാന്‍ പൊലീസിന്റെ ബലപ്രയോഗം; സാക്ഷി മാലിക്, വിനയ് ഫോഗട്ട് ഉള്‍പെടെയുള്ളവര്‍ കസ്റ്റഡിയില്‍; റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യതലസ്ഥാനത്ത് പൊലീസ് സ്ഥാപിച്ച ബാരികേഡുകള്‍ മറികടന്ന് ദേശീയപതാകയേന്തി ഗുസ്തി താരങ്ങളുടെ മാര്‍ച്. ബാരികേഡിന് മുകളിലൂടെയാണ് താരങ്ങള്‍ പുറത്തേക്ക് കടന്നത്. പ്രതിഷേധക്കാരെ തടയാന്‍ ബലംപ്രയോഗിച്ച് രംഗത്തെത്തിയ പൊലീസ് സാക്ഷി മാലിക്, വിനയ് ഫോഗട്ട് ഉള്‍പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു.
Aster mims 04/11/2022

Custody | രാജ്യതലസ്ഥാനത്ത് ബാരികേഡ് മറികടന്ന് ദേശീയപതാകയേന്തി ഗുസ്തി താരങ്ങളുടെ മാര്‍ച്; പ്രതിഷേധക്കാരെ തടയാന്‍ പൊലീസിന്റെ ബലപ്രയോഗം; സാക്ഷി മാലിക്, വിനയ് ഫോഗട്ട് ഉള്‍പെടെയുള്ളവര്‍ കസ്റ്റഡിയില്‍; റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലികിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് മര്‍ദിച്ചതായും സാക്ഷി മാലിക് ആരോപിച്ചു. ഇതേതുടര്‍ന്ന് ഗുസ്തി താരങ്ങള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജന്തര്‍മന്തറില്‍നിന്ന് പുറത്തേക്ക് കടത്തിവിടാത്ത തരത്തിലായിരുന്നു പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത്.

Custody | രാജ്യതലസ്ഥാനത്ത് ബാരികേഡ് മറികടന്ന് ദേശീയപതാകയേന്തി ഗുസ്തി താരങ്ങളുടെ മാര്‍ച്; പ്രതിഷേധക്കാരെ തടയാന്‍ പൊലീസിന്റെ ബലപ്രയോഗം; സാക്ഷി മാലിക്, വിനയ് ഫോഗട്ട് ഉള്‍പെടെയുള്ളവര്‍ കസ്റ്റഡിയില്‍; റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലൈംഗിക അതിക്രമക്കേസില്‍ ബ്രിജ് ഭൂഷന്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധമാണ് ഞായറാഴ്ച പുറത്തേക്ക് വ്യാപിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനാലും ഗുസ്തി താരങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Keywords:  Wrestlers Vinesh Phogat, Sakshi Malik, Bajrang Punia detained ahead of march to Parliament, New Delhi, News, Protest, Trending, Police, Allegation, Protection, Custody, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia