Protest | ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പരാതിക്കാരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും
Apr 23, 2023, 18:37 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. മാസങ്ങളായി ഇക്കാര്യം ഉന്നയിച്ച് താരങ്ങള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.
ഏഴ് വനിതാ താരങ്ങളാണ് അധ്യക്ഷനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഇന്നേവരെ കേസെടുക്കാന്‍ അധികൃതര്‍ തയാറായിട്ടുമില്ല. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് ഉള്‍പെടെയുള്ള താരങ്ങളാണ് പ്രതിഷേധിക്കുന്നത്.
കേസെടുക്കാത്തതില്‍ പൊലീസിനോട് ഡെല്‍ഹി വനിതാ കമിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ചാണ് ബ്രിജ് ഭൂഷണെതിരെ ഏഴു വനിതാ ഗുസ്തി താരങ്ങള്‍ കൊനാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍കാര്‍ രൂപീകരിച്ച സമിതിയുടെ റിപോര്‍ട് പുറത്തുവിടണമെന്ന് സാക്ഷി മാലിക് പറഞ്ഞു. 'വനിതാ ഗുസ്തിക്കാരുടെ മൊഴി രേഖപ്പെടുത്തിയ റിപോര്‍ട് പരസ്യമാക്കണം. ഇതൊരു വൈകാരിക വിഷയമാണ്. പരാതിക്കാരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്' എന്നും സാക്ഷി പറഞ്ഞു. പരാതിക്കാരുടെ പേരുകള്‍ ചോര്‍ത്താന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ ഇവിടെനിന്നു പോകില്ലെന്ന് ബജ്റംഗ് പൂനിയ പറഞ്ഞു. പലതവണ ശ്രമിച്ചിട്ടും സര്‍കാരില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചു. 'ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ ഇവിടെ ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോകുകയാണ്. ഞങ്ങള്‍ മൂന്ന് മാസമായി കായിക മന്ത്രി അനുരാഗ് ഠാകൂര്‍ ഉള്‍പെടെയുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു.
കമിറ്റി അംഗങ്ങള്‍ ഞങ്ങളോട് പ്രതികരിക്കുന്നില്ല. കായിക മന്ത്രാലയം ഞങ്ങളുടെ കോളുകള്‍ പോലും എടുക്കുന്നില്ല. ഞങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയിട്ടുണ്ട്, ഇതിനായി ഞങ്ങളുടെ കരിയര്‍ പണയപ്പെടുത്തി' എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ഏഴ് വനിതാ താരങ്ങളാണ് അധ്യക്ഷനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഇന്നേവരെ കേസെടുക്കാന്‍ അധികൃതര്‍ തയാറായിട്ടുമില്ല. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് ഉള്‍പെടെയുള്ള താരങ്ങളാണ് പ്രതിഷേധിക്കുന്നത്.
കേസെടുക്കാത്തതില്‍ പൊലീസിനോട് ഡെല്‍ഹി വനിതാ കമിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ചാണ് ബ്രിജ് ഭൂഷണെതിരെ ഏഴു വനിതാ ഗുസ്തി താരങ്ങള്‍ കൊനാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍കാര്‍ രൂപീകരിച്ച സമിതിയുടെ റിപോര്‍ട് പുറത്തുവിടണമെന്ന് സാക്ഷി മാലിക് പറഞ്ഞു. 'വനിതാ ഗുസ്തിക്കാരുടെ മൊഴി രേഖപ്പെടുത്തിയ റിപോര്‍ട് പരസ്യമാക്കണം. ഇതൊരു വൈകാരിക വിഷയമാണ്. പരാതിക്കാരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്' എന്നും സാക്ഷി പറഞ്ഞു. പരാതിക്കാരുടെ പേരുകള്‍ ചോര്‍ത്താന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.
കമിറ്റി അംഗങ്ങള്‍ ഞങ്ങളോട് പ്രതികരിക്കുന്നില്ല. കായിക മന്ത്രാലയം ഞങ്ങളുടെ കോളുകള്‍ പോലും എടുക്കുന്നില്ല. ഞങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയിട്ടുണ്ട്, ഇതിനായി ഞങ്ങളുടെ കരിയര്‍ പണയപ്പെടുത്തി' എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
Keywords: Wrestlers file police complaint against WFI president Brij Bhushan, accusing him of harassment, New Delhi, News, Harassment, Allegation, Complaint, Police, Arrest, Women Commission, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.