Richest beggar | ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഈ ഇന്ത്യക്കാരനാണ്! പ്രതിമാസം 60,000 മുതൽ 75,000 വരെ സമ്പാദ്യം; മൊത്തം ആസ്തി 7 കോടിയിലധികം
Jul 7, 2023, 12:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി, ഇന്ത്യയിലെ ഏറ്റവും ധനികൻ, ഏഷ്യയിലെ ശതകോടീശ്വരൻമാർ എന്നിവരെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടാകും. അവർ കോടിക്കണക്കിന് സമ്പത്ത് ഉള്ളവരുമാണ്. എന്നാൽ കോടികളുടെ സമ്പത്തുള്ള യാചകനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടോ? അങ്ങനെ ഒരാളുണ്ട്. ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷാടകനായ ഇദ്ദേഹം ഏഴ് കോടിയിലധികം രൂപയുടെ ആസ്തിയുള്ളയാളാണ്.
സാധാരണഗതിയിൽ, ഭിക്ഷാടനമെന്ന വാക്ക് പലപ്പോഴും പണ പ്രതിസന്ധി, ഭക്ഷണ പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളുമായി മല്ലിടുന്ന ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കീറിയ പഴയ വസ്ത്രങ്ങൾ, അഴുകിയ മുടി എന്നിവയും നമ്മയുടെ മനസിലേക്ക് ഓടിവരുന്നു. അവർ സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗത്തിൽ പെട്ടവരാണ്. എന്നാൽ, ഭിക്ഷാടനം ചിലരുടെ തൊഴിലായി മാറുകയും അതിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത.
ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ
ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ മുംബൈ നഗരത്തിലാണ് താമസിക്കുന്നത്. സീ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, ഭരത് ജെയിൻ എന്ന ഇദ്ദേഹം ആഗോള തലത്തിൽ ലോകത്തിലെ ഏറ്റവും ധനികനായ യാചകനായി കണക്കാക്കപ്പെടുന്നു. മുംബൈയിലെ തെരുവുകളിൽ ഇയാൾ ഭിക്ഷാടനം നടത്തുന്നു. സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം നേടാനായില്ല. ഇദ്ദേഹം വിവാഹിതനാണ്, ഭാര്യയും രണ്ട് ആൺമക്കളും സഹോദരനും പിതാവും ഉണ്ട്.
തുടക്കത്തിൽ, സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിട്ടും ഭരത് ജെയിൻ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി.
ഭിക്ഷാടനത്തിലൂടെ ഇയാൾ 7.5 കോടി രൂപ (1 മില്യൺ ഡോളർ) സ്വരൂപിച്ചു. ഭിക്ഷാടനത്തിൽ നിന്നുള്ള പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണെന്നും റിപ്പോർട്ട് പറയുന്നു.
1.2 കോടി രൂപയുടെ ഫ്‌ലാറ്റ്
ഭരത് ജെയിൻ മുംബൈയിൽ 1.2 കോടി രൂപ വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിന്റെ ഉടമയാണ്, കൂടാതെ താനെയിൽ രണ്ട് കടകൾ നിർമിച്ചിട്ടുണ്ട്, അവിടെ നിന്ന് പ്രതിമാസം 30,000 രൂപ വാടകയായി ലഭിക്കുന്നു. ഛത്രപതി ശിവാജി ടെർമിനസ് അല്ലെങ്കിൽ ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിൽ ഭരത് ജെയിൻ പലപ്പോഴും ഭിക്ഷാടനം ചെയ്യുന്നത് കാണാം. 10 - 12 മണിക്കൂറിനുള്ളിൽ പ്രതിദിനം 2,000 മുതൽ 2,500 രൂപ വരെ ശേഖരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഇത്രയധികം സമ്പത്തുണ്ടായിട്ടും മുംബൈയിലെ തെരുവുകളിൽ ഭിക്ഷാടനം തുടരുകയാണ് ഭരത് ജെയിൻ. ഭിക്ഷാടനം നിർത്താൻ വീട്ടുകാർ ഉപദേശിച്ചെങ്കിലും അയാൾ ചെവിക്കൊണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Keywords: News, National, Mumbai, Mumbai, Finance, Richest Beggar, Flat, World's richest beggar with a net worth of ₹7.5 crore. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.