World T B day | മാർച്ച് 24 ലോക ക്ഷയരോഗ ദിനം; കരുതലോടെ നേരിടാം ഈ രോഗത്തെ; ചികിത്സയേക്കാൾ പ്രതിരോധം പ്രധാനം
Mar 24, 2024, 12:49 IST
ന്യൂഡെൽഹി: (KVARTHA) ലോകത്തെ ഒന്നാംകിട കൊലയാളിയായാണ് ക്ഷയരോഗത്തെ വിശേഷിപ്പിക്കുന്നത്. 1992 മുതൽ ഓരോ വർഷവും മാർച്ച് 24 ക്ഷയരോഗ ദിനമായി ആചരിക്കുന്നു. 1882 മാര്‍ച്ച് 24ന് ഡോ. റോബര്‍ട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയ ഓര്‍മയിലാണ് ഈ ദിനം ലോകം ആചരിക്കുന്നത്. ക്ഷയ രോഗം കൂടുതലായി ബാധിച്ച രാജ്യമാണ് നമ്മുടെ ഇന്ത്യ. മരണത്തിലേക്ക് വരെ എത്തിക്കുന്ന ഗുരുതര രോഗമാണ് ക്ഷയ രോഗം. ഇന്ത്യയിൽ നിരവധി ആളുകൾ ക്ഷയരോഗ ബാധിതരായി മരണപ്പെട്ടിട്ടുണ്ട്.
ലോകമെങ്ങും എന്നും ക്ഷയരോഗത്തിനെതിരെ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. രോഗ പ്രതിരോധത്തിന്റെ ഭാഗമായി 2000 ൽ ചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനത്തിൽ 2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടെങ്കിലും യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. ക്ഷയ രോഗ നിയന്ത്രണ പ്രവർത്തനങ്ങളും രോഗ പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി നടന്ന് കൊണ്ടിരിക്കെ തന്നെ 2010ൽ 1.45 മില്യൺ ആളുകൾ ക്ഷയരോഗ ബാധിതരായി മരണമടയുകയുണ്ടായി.
എച്ച്‌ഐവി ബാധിച്ചവരിൽ ഒട്ടുമിക്ക ആളുകളും മരണപ്പെട്ടത് ക്ഷയ രോഗം പിടിപെട്ടത് മൂലമാണ്. എച്ച്‌ഐവി, ജീവിതശൈലി രോഗങ്ങള്‍, അര്‍ബുദം ഉള്‍പ്പെടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങളുള്ളവരില്‍ ക്ഷയരോഗം വരികയാണെങ്കിൽ അത് ഗുരുതരാവസ്ഥയിലേക്കോ മരണത്തിലേക്കോ നീങ്ങുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
എന്താണ് ക്ഷയരോഗം?
നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയല്‍ രോഗമാണ് ക്ഷയംരോഗം. ഇതിന്റെ പ്രഥമമായ ലക്ഷണമാണ് മൂന്ന് ആഴ്ചയെങ്കിലും നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ ചുമ. രക്തം കലര്‍ന്ന കഫം, വിറയല്‍, പനി, വിശപ്പില്ലായ്മ, ശരീരഭാരക്കുറവ്, ക്ഷീണം/ തളര്‍ച്ച, രാത്രിയില്‍ വിയര്‍ക്കുക ഇവയെല്ലാം ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിലരില്‍ വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയും കാണപ്പെടുന്നു.
ക്ഷയരോഗത്തിന് കാരണമായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് ബാക്ടീരിയ ശരീരത്തെ കീഴടക്കുന്നത് കുടുതലായും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെയാണ്. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും 60 വയസിന് മുകളിലുള്ളവർക്കുമാണ് ക്ഷയ രോഗ സാധ്യത കൂടുതലായി കാണുന്നത്. മദ്യപാനികളോ പുകവലിക്കുന്നവരോ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരോ ആയ ആളുകൾക്ക് ക്ഷയ രോഗം വരികയാണെങ്കിൽ അപകട സാധ്യത കൂടുതലാണ്.
ആര്‍എന്‍ടിസിപി എന്നദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയിലൂടെയാണ് 1962 മുതൽ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനം. സൗജന്യ രോഗനിര്‍ണയം, മരുന്നുകള്‍, ചികിത്സകള്‍ എന്നിവ ലക്ഷ്യമിട്ടു കൊണ്ടാണ് ദേശീയ ടിബി പ്രോഗ്രാം തുടങ്ങിയത്. ഇന്നും ക്ഷയരോഗത്തെ പ്രതിരോധിക്കാൻ ശക്തമായ നീക്കങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. തീർച്ചയായും ഇനിയുള്ള ഒരു 10 വർഷത്തിനുള്ളിൽ എങ്കിലും ക്ഷയവിമുക്ത ലോകമാക്കാൻ കഴിയട്ടെ എന്ന ചിന്തയോടെ ഈ വർഷത്തെ ക്ഷയ രോഗദിനവും ആചരിക്കാം.
< !- START disable copy paste -->

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, World TB Day, World Tuberculosis Day 2024: Date, history, and significance.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.