World population | ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്ര സഭ റിപോര്‍ട്; അടുത്തവര്‍ഷത്തോടെ ഇന്‍ഡ്യ ജനസംഖ്യയില്‍ ഒന്നാമതെത്തും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപോര്‍ട്. യു എനിന്റെ 'വേള്‍ഡ് പോപുലേഷന്‍ പ്രോസ്‌പെക്ടസി'ലാണ് നവംബര്‍ 15ന് ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് വ്യക്തമാക്കിയത്. എയ്റ്റ് ബില്യന്‍ ഡേ എന്നാണ് ഈ ചരിത്ര ദിവസത്തെ യുഎന്‍ വിശേഷിപ്പിക്കുന്നത്.
Aster mims 04/11/2022

World population | ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്ര സഭ റിപോര്‍ട്; അടുത്തവര്‍ഷത്തോടെ ഇന്‍ഡ്യ ജനസംഖ്യയില്‍ ഒന്നാമതെത്തും

2030ല്‍ ലോക ജനസംഖ്യ 8.5 ബില്യണ്‍ ആവുമെന്നും 2050തോടെ ഇത് 900 കോടി കടക്കുമെന്നും റിപോര്‍ടില്‍ പറയുന്നു. കൂടാതെ അടുത്തവര്‍ഷത്തോടെ ഇന്‍ഡ്യ ജനസംഖ്യയില്‍ ഒന്നാമതെത്തുമെന്നും റിപോര്‍ടിലുണ്ട്. നിലവില്‍ ചൈനയാണ് ഏറ്റവു കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം.

ആരോഗ്യമേഖലയിലുണ്ടായ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുന്നതിനുള്ള അവസരമാണ് ഇതെന്ന് യുഎന്‍ സെക്രടറി ജെനറല്‍ ആന്റോണിയോ ഗുടറസ് പറഞ്ഞു. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ശിശുമരണ നിരക്ക് കുറയുകയും ചെയ്യുന്ന വിധം പുരോഗതി നേടി. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യയുടെ ഭൂരിഭാഗം വര്‍ധനയും ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്‍ഡ്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപീന്‍സ്, യുനൈറ്റഡ് റിപബ്ലിക് ഓഫ് ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് ഉണ്ടാവുകയെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.

Keywords: World population to cross 8-billion mark today; India to emerge as most populous country next year, New Delhi, News, Population, Report, Health, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia