Health Day | ലോക ആരോഗ്യ ദിനം: നാടെങ്ങും വിവിധ പരിപാടികളോടെ ആചരിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) ഞായറാഴ്ച (ഏപ്രിൽ ഏഴ്) ആഗോള തലത്തിൽ ലോക ആരോഗ്യ ദിനം വിപുലമായി ആചരിക്കുകയാണ്. ലോകത്തെ മുഴുവൻ ആളുകളെയും ആരോഗ്യകരമായി നില നിർത്താനും അതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകാനുമുള്ള ദിനം കൂടിയാണ് ഇത്. 1948 ഏപ്രില്‍ ഏഴിനാണ് ലോകാരോഗ്യ സംഘടന നിലവില്‍ വന്നത്. ഇതിനുശേഷം 1950 മുതല്‍ ലോകാരോഗ്യ ദിനം ആചരിച്ചു തുടങ്ങി.
Aster mims 04/11/2022
  
Health Day | ലോക ആരോഗ്യ ദിനം: നാടെങ്ങും വിവിധ പരിപാടികളോടെ ആചരിക്കുന്നു

നിലവിലും ഭാവിയിലും ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെ കൈകാര്യം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ആരോഗ്യവും ആരോഗ്യപരിപാലന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാനുമാണ് എല്ലാ വര്‍ഷവും ലോകാരോഗ്യ ദിനം ആചരിക്കുന്നത്.

ഈ ദിനത്തിന്റെ ഭാഗമായി ആരോഗ്യം പരിപാലിക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുവരികയാണ്. പൊതുജനാരോഗ്യപ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാരുകളേയും, സര്‍ക്കാരിതസ്ഥാപനങ്ങളേയും ആരോഗ്യ ദിനത്തില്‍ ആദരിക്കുന്നു. ആരോഗ്യകരമായ ജീവിതവും രോഗവിമുക്തമായ സമൂഹത്തേയും പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യ ആരോഗ്യ പരിശോധന അടക്കമുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ലോകജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്ക് ഇന്നും അനിവാര്യമായ ആരോഗ്യ സേവനങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇരുന്നൂറ് കോടിയോളം ആളുകള്‍ ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ചെലവ് വഹിക്കാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. 2030ഓടെ 60 ദശലക്ഷം ജീവന്‍ രക്ഷിക്കാനും ശരാശരി ആയുര്‍ദൈര്‍ഘ്യം 3.7 വര്‍ഷം വര്‍ധിപ്പിക്കാനുമാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

മനുഷ്യരുടെ മാറി വരുന്ന ജീവിത ശൈലികളാണ് ആരോഗ്യ മേഖലയുടെ പ്രധാന വെല്ലു വിളി. അനാരോഗ്യകരമായ ഭക്ഷണ രീതികൾ ലോക ജനതയുടെ ആരോഗ്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
കൃത്യമായ ഉറക്കവും ആരോഗ്യത്തിന്റെ പ്രധാന ഘടകമാണ്. നല്ല പോഷക ആഹാരങ്ങളും നല്ല ഉറക്കവും അതിനൊത്ത വ്യായാമവും നിലനിർത്താൻ ശ്രമിക്കുക എന്നതാണ് പ്രധാനം.

ആരോഗ്യമാണ് സമ്പത്ത്‌ എന്ന് ഉറച്ചു വിശ്വസിക്കുക. ഫാസ്റ്റ് ഫുഡുകളെ പരമാവധി ഒഴിവാക്കുക. പോഷക സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും ദൈനം ദിന ആഹാര ശീലങ്ങളിൽ പ്രധാനമാക്കുക. സർക്കാർ - സൗജന്യ ആരോഗ്യ കേന്ദ്രങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക. നല്ല ആരോഗ്യമാണ് ആയുർ ദൈർഘ്യം വർധിപ്പിക്കുകയെന്നും ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു.

Keywords: World Health Day, My Health, My Right, Kochi, Awareness, World Health Organization, Challenges, Government, Population, Life Expectancy, Lifestyle, Health Experts, Fast food, Vegetables, World Health Day observing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia