Forest Day | മാർച്ച് 21 ലോക വനദിനം: കാടില്ലാതെ നാടില്ല, അവയുടെ സംരക്ഷകരാവാം!

 

ന്യൂഡെൽഹി: (KVARTHA) വർഷംതോറും മാർച്ച് 21 ലോക വന ദിനമായി ആചരിക്കുന്നു. വനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും അതിൻ്റെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് വനദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഓരോവർഷവും പ്രത്യേക ബോധവത്കരണ പരിപാടികളും മറ്റും ഈ ദിനത്തിൽ സംഘടിപ്പിക്കുന്നു. വനങ്ങളെ സംരക്ഷിക്കുന്നതിനായി, 1971ൽ യൂറോപ്യൻ അഗ്രികൾച്ചറൽ ഓർഗനൈസേഷൻ്റെ 23-ാമത് പൊതുയോഗത്തിൽ എല്ലാ വർഷവും മാർച്ച് 21 ലോക വനദിനമായി ആചരിക്കാൻ തീരുമാനിച്ചു.

Forest Day | മാർച്ച് 21 ലോക വനദിനം: കാടില്ലാതെ നാടില്ല, അവയുടെ സംരക്ഷകരാവാം!

എന്നാൽ പിന്നീട്, യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മാർച്ച് 21 ന് അന്താരാഷ്ട്ര തലത്തിൽ ലോക വനദിനം ആഘോഷിക്കാൻ സമ്മതം നൽകി. അതിനുശേഷം ഈ ദിനാചരണം മാർച്ച് 21 ന് ആരംഭിച്ചു. ദേശീയ അന്തർദേശീയ തലങ്ങൾക്ക് പുറമെ, വനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തലത്തിലും വിവിധ പരിപാടികളും വൃക്ഷത്തൈ നടീൽ പ്രചാരണങ്ങളും സംഘടിപ്പിക്കുന്നു.

ഭൂമിയിലെ വിവേചനരഹിതമായ വനനശീകരണം കാരണം, വനങ്ങളും അവയിൽ വസിക്കുന്ന മൃഗങ്ങളുടെ ആവാസവ്യവസ്ഥയും ചുരുങ്ങുന്നു. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ വനങ്ങൾക്ക് അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നുവെന്ന വിമർശനവുമുണ്ട്. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശം.

മരങ്ങൾ മുറിച്ചു കൊണ്ട് കെട്ടിടങ്ങൾ പണിയുന്ന വ്യവസ്ഥിതിയും ഫാക്ടറികളും വ്യവസായ കേന്ദ്രങ്ങളും വാനം മുട്ടേ പണിത് വളരുന്നതും മരങ്ങളെയും കാടുകളെയും എന്തിന് പ്രകൃതിയെ തന്നെ മുറിവേൽപ്പിച്ചു കൊണ്ടാണ്. മരങ്ങൾ മുറിച്ചു മാറ്റി കളയുന്നതിന് മുമ്പ് മരങ്ങൾ നട്ട് വളർത്താനുള്ള നല്ല ചിന്തയും മനുഷ്യരിൽ ഉണ്ടായിരിക്കണം. വനനശീകരണത്തിന് എതിരെയാവണം ചിന്തകളും പ്രവർത്തനങ്ങളും. കാടോ മരങ്ങളോ ഉള്ള സ്ഥലങ്ങളെ അവയെല്ലാം ഏതെങ്കിലും രീതിയിൽ ഇല്ലാതാക്കി കൃഷിയിടങ്ങളാക്കുകയോ കന്നുകാലികളെ മേയ്ക്കാൻ വേണ്ടിയോ നഗര വൽക്കരണം പോലെയുള്ള കാര്യങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കുന്നതിനാണ് വനനശീകരണം എന്ന് പറയുന്നത്.

കാടിനെ നശിപ്പിക്കാതെ നമുക്കു വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കാം. കാട് നശിപ്പിച്ചു കൊണ്ട് പ്രകൃതിയെ കൊല്ലാതെ വനസംരക്ഷണത്തിന്റെ ഭാഗമാവണം ജനങ്ങൾ. പ്രകൃതിയുടെ പച്ചയ്ക്ക് പകരം കെട്ടിടങ്ങളിലെ വർണ പകിട്ടുകൾ തേടി പോവരുത്. വനദിനത്തിനൊപ്പം നമുക്കും പങ്ക് ചേരാം. വൃക്ഷ തൈകൾ നട്ട് കൊണ്ട് മണ്ണിന് തണലേകാം.

Keywords: News, National, New Delhi, World Forest Day, Environment, UNO, Special Days, Tree, Project, Buildings, Forest, World Forest Day: Theme, Significance and History.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia