World Cup | ഏകദിന ക്രികറ്റ് ലോകകപ്: ഇന്‍ഡ്യ-പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 14ലേക്ക് മാറ്റി

 


മുംബൈ: (www.kvartha.com) ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ക്രികറ്റ് ലോകകപില്‍ ഇന്‍ഡ്യ-പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും.

നേരത്തെ ഇന്‍ഡ്യ-പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 15ന് അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അന്ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാല്‍ സുരക്ഷാ ഭീഷണിയുണ്ടെന്നുള്ള സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സരം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

സമയക്രമം പുനഃപരിശോധിക്കാന്‍ ജൂലൈ 27ന് ബിസിസിഐ സെക്രടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മത്സരങ്ങള്‍ക്കിടയിലുള്ള ഇടവേള കുറവാണെന്നു ചൂണ്ടിക്കാട്ടി ചില ടീമുകള്‍ സമയക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ടതായി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

World Cup | ഏകദിന ക്രികറ്റ് ലോകകപ്: ഇന്‍ഡ്യ-പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 14ലേക്ക് മാറ്റി

നിലവിലെ സമയക്രമം അനുസരിച്ച് ഒക്ടോബര്‍ 14ന് രണ്ട് മത്സരങ്ങളാണ് നിശ്ചയിട്ടുള്ളത്. ന്യൂസീലന്‍ഡ്-ബംഗ്ലാദേശ് മത്സരവും ഇന്‍ഗ്ലണ്ട് -അഫ്ഗാനിസ്താന്‍ മത്സരവും 14നാണ്. മത്സരങ്ങളുടെ സമയക്രമത്തില്‍ മാത്രമേ മാറ്റമുണ്ടാവുകയുള്ളൂ എന്നും വേദി മാറ്റില്ലെന്നും ജയ് ഷാ പ്രതികരിച്ചു.

Keywords:  World Cup: India vs Pakistan match rescheduled to October 14, few more changes expected, Mumbai, News, Declaration, Meeting, BCCI, Media, Warning, Threatening, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia