World Cup | ഇന്‍ഡ്യന്‍ ബൗളിങ്ങിന് മുന്നില്‍ അടിപതറി പാകിസ്താന്; 191 റണ്‍സിന് ഓള് ഔട്
Oct 14, 2023, 18:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹ് മദാബാദ്: (KVARTHA) ലോകം ഉറ്റുനോക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ഇന്‍ഡ്യന്‍ ബൗളിങ്ങിനു മുന്നില്‍ അടിപതറി പാകിസ്താന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 42.5 ഓവറില്‍ 191 റണ്‍സിന് ഓള് ഔടായി. മുന്‍നിര ബാറ്റര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ ഇന്‍ഡ്യന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നുവീഴുകയായിരുന്നു. നായകന് ബാബര്‍ അസമാണ് ടോപ് സ്കോറര്‍. 58 പന്തില്‍ 50 റണ്‍സെടുത്താണ് താരം പുറത്തായത്.
ഒരുഘട്ടത്തില്‍ രണ്ടു വികറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്താന്. 36 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ബാക്കിയുള്ള എട്ടു വികറ്റുകള്‍ കളഞ്ഞുകുളിച്ചത്. അബ്ദുല്ല ശഫീഖ് (24 പന്തില്‍ 20), ഇമാമുല്‍ ഹഖ് (38 പന്തില്‍ 36), മുഹമ്മദ് റിസ് വാന്‍ (69 പന്തില്‍ 49) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റര്‍മാരുടെ സംഭാവന.
പിന്നീടുവന്ന ഹസന് അലിക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 19 പന്തില്‍ 12 റണ്‍സെടുത്താണ് താരം പുറത്തായത്. സഊദ് ശകീല്‍ (10 പന്തില്‍ ആറ്), ഇഫ്തിഖാര്‍ അഹ് മദ് (നാലു പന്തില്‍ നാല്), ശദബ് ഖാന് (അഞ്ച് പന്തില്‍ രണ്ട്), മുഹമ്മദ് നവാസ് (14 പന്തില്‍ നാല്), ഹാരിസ് റൗഫ് (ആറു പന്തില്‍ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
രണ്ടു റണ്‍സുമായി ശഹീന്‍ അഫ്രീദി പുറത്താകാതെ നിന്നു.
ടോസ് നേടിയ ഇന്‍ഡ്യന്‍ കാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്താനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ശുഭ്മന്‍ ഗില്‍ പാകിസ്താനെതിരെ കളിക്കാന്‍ ഇറങ്ങുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ചതിനാല്‍ താരത്തിന് ആദ്യ മത്സരങ്ങള്‍ കളിക്കാന്‍
സാധിച്ചിരുന്നില്ല. യുവ വികറ്റ് കീപര്‍ ബാറ്റര്‍ ഇഷാന് കിഷന് പുറത്തിരിക്കും.
ഇന്‍ഡ്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീദ്ര ജഡേജ എന്നിവര്‍ രണ്ടു വികറ്റ് വീതം വീഴ്ത്തി. ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ അഞ്ചു പന്തും പ്രതിരോധിച്ച അബ്ദുല്ല ശഫീഖ് അവസാന പന്തിനെ അതിര്‍വര കടത്തിയാണ് അകൗണ്ട് തുറന്നത്.
എന്നാല്‍, അപ്പുറത്ത് മുഹമ്മദ് സിറാജിനെ ഇമാമുല്‍ ഹഖ് സ്വീകരിച്ച് ആദ്യ നാലില്‍ മൂന്നു പന്തും ബൗണ്ടറിക്ക് പായിച്ചാണ്. സ്പെഷലിസ്റ്റ് സ്വിങ് ബൗളറായ സിറാജ് മൂവ് മെന്റൊന്നും കിട്ടാതെ ബുദ്ധിമുട്ടിയപ്പോള്‍ പാക് താരങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. ബൗണ്‍സില്‍ വേരിയേഷന്‍ വരുത്തി എതിരാളികളെ കുഴക്കാനുള്ള സിറാജിന്റെ പദ്ധതികളും വിലപ്പോയില്ല.
മികച്ച രീതിയില്‍ പന്തെറിഞ്ഞ ബുംറയെ ജാഗ്രതാപൂര്‍വം നേരിടുകയും സിറാജിനെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുകയുമെന്നതായിരുന്നു പാക് ഓപണിങ് ജോടിയുടെ നയം. ഒടുവില്‍ ഓപണിങ് കൂട്ടുകെട്ട് പൊളിക്കാനുള്ള നിയോഗം പക്ഷേ, സിറാജിന്റേതായിരുന്നു. ശഫീഖിന്റെ കണക്കുകൂട്ടലുകള്‍ പാളി കൃത്യം വികറ്റിനുമുന്നില് കുടുങ്ങിയപ്പോള്‍ അപീലിന് പോലും പാകിസ്താന് മുതിര്‍ന്നില്ല.
24 പന്തില്‍ മൂന്നു ഫോറടക്കം 20 റണ്‍സായിരുന്നു ശഫീഖിന്റെ സമ്പാദ്യം. 41റണ്‍സായിരുന്നു പാക് സ്കോര്‍ബോര്‍ഡില്‍ അപ്പോള്‍. സ്കോര്‍ 73ലെത്തിയപ്പോള്‍ ഇമാമുല്‍ ഹഖും വീണു. ഇക്കുറി ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വികറ്റ്. 38 പന്തില്‍ ആറു ഫോറടക്കം 36ലെത്തിയ ഇമാമിനെ വികറ്റിനു പിന്നില്‍ കെഎല്‍ രാഹുല്‍ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഒത്തുചേര്‍ന്ന ബാബറും റിസ് വാനും ജാഗ്രതയോടെ ബാറ്റുചെയ്താണ് സ്കോര്‍ 100 കടത്തിയത്. രവീന്ദ്ര ജഡേജയുടെ ബൗളിങ്ങില്‍ റിസ് വാനെതിരായ എല്‍ബിഡബ്ല്യൂ വിധി റിവ്യൂവില്‍ ഇല്ലാതായി. പിന്നാലെ ഇരുവരും ടീം സ്കോര്‍ 150 കടത്തി. 155 നില്‍ക്കെ, ബാബറിനെ സിറാജ് ബൗള്‍ഡാക്കി. പിന്നീട് വന്നവര്‍ക്കൊന്നും ക്രീസില്‍ നിലയുറപ്പിക്കാനായില്ല.

Keywords: World Cup 2023: Pakistan Bundled Out For 191 Against India, Ahmedabad, News, Narendra Modi Stadium, World Cup, Pakistan Bundled, Wicket, Rohith Sharma, Appeal, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.