Awareness | ലോക ഉപഭോക്തൃ അവകാശ ദിനം; അവകാശങ്ങളിൽ ഉപഭോക്താവിന് ജാഗ്രത വേണം


● 1962ൽ ജോൺ എഫ് കെന്നഡി നടത്തിയ പ്രസംഗത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈദിനം
● ഇന്ത്യയിൽ ഡിസംബർ 24 ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നു
● ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഉപഭോക്തൃ കോടതികളെ സമീപിക്കാം.
(KVARTHA) മാർച്ച് 15, ലോക ഉപഭോക്തൃ ദിനം. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ജോൺ എഫ് കെന്നഡി 1962ൽ ഇതേ ദിവസം അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് ഉപഭോക്താവിന്റെ അവകാശങ്ങളെ പറ്റി സംസാരിച്ചതിന്റെ ഓർമ്മക്കാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഡിസംബർ 24ന് ദേശീയ ഉപഭോക്ത ദിനം ആയും നമ്മൾ ആചരിക്കുന്നു. ഉപഭോക്താവിന്റെ അവകാശങ്ങളും അത് നിഷേധിക്കപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളും സംബന്ധിച്ച് ഇന്ത്യൻ പാർലമെന്റ് 1962 ൽ പാസാക്കിയ ദേശീയ ഉപഭോക്തൃ നിയമം നിലവിൽ വന്നതിന്റെ ഓർമ്മക്കാണ് അത്.
ഉപഭോക്താവിനെ പറ്റിയും ഉപഭോക്താവിന്റെ അവകാശങ്ങളെ പറ്റിയും ഏറ്റവും നന്നായി അഭിപ്രായപ്പെട്ടത് നമ്മുടെ രാഷ്ട്രപിതാവാണ്. സേവനം നൽകുന്ന സ്ഥാപനങ്ങളോട് അദ്ദേഹം പറഞ്ഞിട്ടുള്ളത് ഉപഭോക്താവ് സ്ഥാപന ഉടമയെ അല്ല മറിച്ച് സ്ഥാപന ഉടമ ഉപഭോക്താവിനെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് എപ്പോഴും ഓർമ്മ വേണം എന്നാണ്. അവർക്ക് തൃപ്തികരമായ സേവനങ്ങൾ നൽകാൻ സ്ഥാപന ഉടമ എപ്പോഴും ബാധ്യസ്ഥമാണ്.
ഗുണമേന്മ ഇല്ലാത്ത സാധനങ്ങൾ വിൽക്കുന്നതും മായം ചേർക്കുന്നതും അളവു തൂക്കങ്ങളിൽ കൃത്രിമം വരുത്തുന്നതും എല്ലാം ഉപഭോക്താവിനെ കബളിപ്പിക്കുന്നതോ ചൂഷണം ചെയ്യുന്നതോ ആണ്. ഇതിനെതിരായി ഉപഭോക്താവിന്റെ താൽപര്യം സംരക്ഷിക്കാനുള്ള സർക്കാരിന്റെ നടപടിയുടെയും ഉപഭോക്താവിനെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമത്തിന്റെയും ഭാഗമാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. ഏറ്റവും ന്യായമായ വിലക്ക് ഏറ്റവും ഗുണമേന്മയുള്ള സാധന സേവനങ്ങൾ ലഭിക്കുക എന്നത് ഏത് ഗുണഭോക്താവിന്റെയും അവകാശമാണ്.
സാധനങ്ങൾ വാങ്ങുമ്പോൾ മാത്രമല്ല സേവനങ്ങൾ ലഭ്യമാക്കുമ്പോഴും ഇത് ബാധകമാണ്. ബസ് ട്രെയിൻ വിമാന യാത്രകളിൽ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴും അതുപോലെ സിനിമ, വിനോദസഞ്ചാരം, ആശുപത്രി സേവനം തുടങ്ങി എല്ലാ ഇടത്തും ഉപഭോക്താവിന് അർഹതപ്പെട്ട അവകാശങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ, ഗുണമേന്മ വിവരങ്ങൾ പൂർണമായും ലഭ്യമാക്കാൻ, ന്യായമായ വിലക്ക് തന്നെയാണ് സാധന സേവനങ്ങൾ ഉപഭോക്താവിന് ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തുക ഇതിനെല്ലാം ഉള്ള അവകാശങ്ങൾ ആണ് ഉപഭോക്തൃ നിയമം നൽകുന്നത്.
ഈ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഉപഭോക്താവിന് നീതി ലഭിക്കാത്ത സാഹചര്യം വന്നാൽ അവന് ആയത് ലഭ്യമാക്കാനുള്ള ആവശ്യത്തിന് സർക്കാർ രൂപീകരിച്ചതാണ് ഉപഭോക്തൃ കോടതികൾ. ജില്ലാ സംസ്ഥാന ദേശീയതലത്തിൽ ഇത്തരം കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ലഭിച്ച സാധനങ്ങൾക്ക് കേടുപാടുണ്ടെങ്കിൽ, തൃപ്തി കരമായ സേവനമല്ല ലഭിക്കുന്നതെങ്കിൽ എം ആർ പി വിലയേക്കാൾ കൂടുതലാണ് പണമീടാക്കുന്നതെങ്കിൽ പരസ്യം മൂലം കബളിക്ക പെട്ടിട്ടുണ്ടെങ്കിൽ ഒക്കെ ഉപഭോക്താവിന് ഈ കോടതികളെ സമീപിക്കാവുന്നതാണ്.
ഇത്തരം സേവന അവകാശങ്ങൾ നിയമം മൂലം ഉപഭോക്താവിന് സർക്കാർ നൽകിയിട്ടുണ്ടെങ്കിലും ഇന്നും ധാരാളം പേർ കബളിപ്പിക്കപ്പെടുന്നതായി കാണുന്നുണ്ട്. ഉപഭോക്തൃ നിയമത്തെ പറ്റിയുള്ള അതിശക്തമായ പ്രചരണം, ബോധവൽക്കരണം തുടങ്ങിയവ മാത്രമാണ് ഇതിനുള്ള പരിഹാരമാർഗ്ഗം. ഈ ദിനത്തിൽ മാത്രം ഒതുക്കാതെ യെന്നും തുടരേണ്ട ഒരു തുടർ പ്രവർത്തനമാണിത്.
ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
World Consumer Rights Day is observed on March 15th globally, while India celebrates it on December 24th. The article highlights consumer rights, the importance of consumer awareness, and the role of consumer courts in providing justice against unfair trade practices and service deficiencies. It emphasizes the need for continuous education and vigilance among consumers.
#ConsumerRights #WorldConsumerDay #IndiaConsumerDay #ConsumerProtection #Awareness #Justice