SWISS-TOWER 24/07/2023

Health | ലോക കാരറ്റ് ദിനം: ആരോഗ്യം നിലനിർത്താൻ പോഷകമൂല്യങ്ങളുടെ കലവറ

 
 World Carrot Day: A Powerhouse of Nutrients to Maintain Health
 World Carrot Day: A Powerhouse of Nutrients to Maintain Health

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വിറ്റാമിൻ എ, സി, കെ, ബി6, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. 
● കാരറ്റിലെ ബീറ്റാ കരോട്ടിൻ ത്വക്കിനും മുടിക്കും നല്ലതാണ്, നിർജലീകരണം തടയുന്നു. 
● രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കാരറ്റ് സഹായിക്കും. 
● മിതമായ അളവിൽ കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

(KVARTHA) ഏപ്രിൽ നാലിന് ലോകമെങ്ങും കാരറ്റ് ദിനമായി ആചരിക്കുകയാണ്. നിറം കൊണ്ട് ഏറെ ആകർഷകമായ കിഴങ്ങ് വർഗ്ഗ റാണിയാണ് കാരറ്റ്.  ശരീരത്തിന്റെ പൊതുവേയുള്ള ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് അത്. പച്ചക്ക് തിന്നാനും  സാലഡ് ആയും, ജ്യൂസ് ആയും, തോരൻ ആയും ഇതു നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. മിക്സഡ് വെജിറ്റബിൾ ജാമിലും  അച്ചാറിലും   ക്യാരറ്റ് ഒരു പ്രധാന ഘടകമാണ്. 

Aster mims 04/11/2022

പാചകം ചെയ്തും അല്ലാതെയും എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് കാരറ്റ്. ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്ന  വളരെ പ്രധാനപ്പെട്ട ഒരു പച്ചക്കറി വിഭാഗമാണ് അത്. വിറ്റാമിൻ എ , സി, കെ, ബി6, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി നിരവധി പോഷക ഘടകങ്ങളാൽ സമ്പന്നമാണ് ഇത്. 

ക്യാരറ്റിന്  അതി സൗന്ദര്യമുള്ള വർണ നിറം നൽകുന്നത് ബീറ്റ കരോട്ടിനാണ്. ത്വക്കിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളർച്ചക്കും  ഇത് ഏറെ ഗുണപ്രദമാണ്. ശരീരത്തിൽ നിർജലീകരണം തടയുന്നതിനും കാരറ്റ് വളരെ ഫലപ്രദമാണ്. ആന്റി ഓക്സിഡന്റും, വിറ്റാമിനുകളും നിറഞ്ഞ കാരറ്റ് ജ്യൂസ് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. വിറ്റാമിൻ എ യുടെ സാന്നിധ്യം കാഴ്ചക്കും കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഏറെ ഗുണപ്രദമാണ്. 

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുവാനും  ക്യാരറ്റിന്റെ സാന്നിധ്യം ആവശ്യമാണ്. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഫൈബർ അടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതുകൊണ്ടുമാണ് ഈ നേട്ടം ഉണ്ടാവുന്നത്. ദഹനം മെച്ചപ്പെടുത്താനും  ജ്യൂസ് ഗുണപ്രദമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ കാരറ്റ് രക്താദി സമ്മർദ്ദം നിയന്ത്രിക്കാനും അതുവഴി ഹൃദയ ആരോഗ്യം സംരക്ഷിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും  സഹായിക്കുന്നതാണ്. 

ഇപ്രകാരം നമ്മുടെ ശരീരിക ആരോഗ്യത്തെ എല്ലാവിധത്തിലും സഹായിക്കുന്ന പോഷക സമ്മർദ്ദമായ കാരറ്റ് കൂടുതൽ ഉത്പാദിപ്പിക്കാനും  ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റാനും  എല്ലാവരും ശ്രമിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. 
ഇതൊക്കെ കണക്കാക്കി അധികമായാൽ അമൃതം വിഷം എന്നു പറയുന്നതുപോലെ  ഇത് അധികമായി കഴിച്ചാൽ പ്രത്യാഘാതങ്ങളും ഉണ്ടായേക്കാം. ബീറ്റാ കരോട്ടിന്റെ സാന്നിധ്യം ചർമ്മത്തിന് മഞ്ഞനിറം  ഉണ്ടാക്കിയേക്കാം എന്നൊരു സാധ്യതയുമുണ്ട്. അതിനാൽ മിതമായ രീതിയിൽ കാരറ്റ് ഭക്ഷണത്തിന്റെ  ഭാഗമാകുന്നത് ആരോഗ്യ സംരക്ഷണത്തിന് എല്ലാവർക്കും ശീലമാക്കാവുന്നതാണ്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

World Carrot Day is observed on April 4th, highlighting the nutritional benefits of carrots. Rich in vitamins A, C, K, B6, beta-carotene, potassium, and fiber, carrots are excellent for skin, hair, vision, and overall health. They help regulate blood sugar, aid weight management, and support heart health. While beneficial, moderate consumption is advised.

#WorldCarrotDay #CarrotBenefits #HealthyEating #Nutrition #Vegetables #HealthTips

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia