ബാംഗ്‌ളൂരില്‍ ടിപ്പുവിന്റെ പീരങ്കി കണ്ടെടുത്തു

 


ADVERTISEMENT

ബാംഗ്‌ളൂരില്‍ ടിപ്പുവിന്റെ പീരങ്കി കണ്ടെടുത്തു
ബാംഗ്‌ളൂര്‍: ടിപ്പു സുല്‍ത്താന്റെ കാലത്തുള്ള പീരങ്കികളും പീരങ്കിയുണ്ടകളും ബാംഗ്‌ളൂരില്‍ കണ്ടെടുത്തു. മെട്രോ തൊഴിലാളികള്‍ ഭൂമി കുഴിക്കുന്നതിനിടയില്‍ ബാംഗ്‌ളൂര്‍ വികേ്ടാറിയ ആശുപത്രിക്കടുത്ത് നിന്നും ആണ് പീരങ്കി കണ്ടെടുത്തത്.

രണ്ട് സെറ്റ് പീരങ്കികളും പീരങ്കിയുണ്ടകളും ആണ് കണ്ടെടുത്തിരിക്കുന്നത്. ഇവ ടിപ്പു സുല്‍ത്താന്റെ കാലത്തേതാണ് എന്നാണ് പ്രാഥമിക നിഗമനം. പീരങ്കികലുടെ നീളം 12 അടിയോളം വരും. അതുപോലെ പീരങ്കിയുണ്ടകള്‍ക്ക് 10 കിലോ ഭാരവും ഉണ്ട്.

ഭൂമിയില്‍ നിന്നും 4 അടി താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുന്ന നിലയിലാണ് പീരങ്കിയും പീരങ്കിയുണ്ടകളും കണ്ടെത്തിയത്. ടിപ്പു സുല്‍ത്താന്റെ വേനല്‍കാല വസതിയില്‍ നിന്നും അടുത്ത പ്രദേശത്ത് നിന്നും ആണ് പീരങ്കികള്‍ കണ്ടെടുത്തിരിക്കുന്നത്.

Keywords: Tipu-British era, Victoria Hospital, cannon, Archaeological Survey of India, Workers, City Market, Tipu Sultan, Bangalore Fort, Cannon, Kalasipalya , Bangalore Metro Rail Corporation Ltd
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia