ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരായില്ലെങ്കില്‍ അച്ചടക്കനടപടി, ശമ്പളവും വെട്ടിക്കുറക്കും
May 11, 2020, 13:47 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 11.05.2020) ലോക്ക്ഡൗണിനുശേഷം നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരായില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കെമെന്നും ശമ്പളം വെട്ടിക്കുറക്കുമെന്നും ഫാക്ടറികൾ. ഗുജറാത്ത്, കര്‍ണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാകും നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നൽകിയതായി 'ദ എക്കണോമിക്സ് ടൈംസ്' റിപ്പോർട്ട് ചെയ്തു.
10 ജീവനക്കാരിലധികം പേര്‍ ജോലി ചെയ്യുന്ന ഫാക്ടറികളിലാണ് നടപ്പാക്കുക. ജോലി, വേതനം എന്നിവ സംബന്ധിച്ച അനിശ്ചിതത്വം കാരണം നിരവധി കുടിയേറ്റതൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയത്. നാട്ടിലേയ്ക്ക് തിരിച്ചുപോയവരെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. 17നുശേഷം ലോക്ക്ഡൗണ്‍ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാകുകയെന്ന് ഗുജറാത്തിലെ തൊഴില്‍ വകുപ്പ് അധികൃതർ അറിയിച്ചു.
Summary: Workers Refusing to Rejoin Factories Post LockDown may face Pay cuts, Disciplinary action

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.