Viral Post | യുവതിയുടെ വിവാഹപരസ്യം വൈറലായി; ഡിമാൻ്റ് അല്‍പം കുറ‍ഞ്ഞുപോയെന്ന് പരിഹാസം

 

മുംബൈ: (KVARTHA) തൻ്റെ പ്രതിശ്രുത വരനെക്കുറിച്ചുള്ള ഒരു യുവതിയുടെ സങ്കല്‍പമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സ്നാപ് ചാറ്റിലാണ് യുവതി പോസ്റ്റു ചെയ്തത്. സ്നാപ് ഉപയോക്താക്കള്‍ അതിനു വലിയ പ്രാധാന്യം നല്‍കിയില്ലെങ്കിലെന്താ അതിൻ്റെ സ്ക്രീൻ ഷോട്ടുകള്‍ എക്സില്‍ (പഴയ ട്വിറ്റര്‍) വൈറലായി. യുവതിയുടെ ആവശ്യങ്ങളെ എതിര്‍ത്തുകൊണ്ട് കണക്കിനു കളിയാക്കുകയാണ് എക്സ് ഉപയോക്താക്കള്‍.

Viral Post | യുവതിയുടെ വിവാഹപരസ്യം വൈറലായി; ഡിമാൻ്റ് അല്‍പം കുറ‍ഞ്ഞുപോയെന്ന് പരിഹാസം

അംബർ എന്ന ഒരു എക്‌സ് ഉപയോക്താവാണ് ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹപരസ്യത്തിൻ്റെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടത്. മറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തനം അനുസരിച്ച്, താൻ മുംബൈയിൽ ജോലി ചെയ്യുന്ന യുവതിയാണെന്നും, നഗരത്തിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു പങ്കാളിയെ അന്വേഷിക്കുകയാണെന്നും പറയുന്നുണ്ട്. തുടര്‍ന്നാണ് തൻ്റെ ആഗ്രഹങ്ങളെക്കുറിച്ച് യുവതി വാചാലയാകുന്നത്. സ്ഥിരതയുള്ള ഒരു തൊഴിലുണ്ടായിരിക്കണമെന്നും സ്വന്തമായി വീടും, മുംബൈയിൽ ഒരു ബിസിനസ്സും കൂടാതെ വിദ്യാസമ്പന്നരായ കുടുംബ പശ്ചാത്തലവും ഉള്ള പങ്കാളിക്ക് മുൻഗണന നല്‍കുന്നു എന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.

സർജൻ (Surgeon) അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് (CA) പ്രൊഫഷണല്‍ ആയിരിക്കണം. ഇതൊന്നും കൂടാതെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അതാണ് സാമൂഹ്യമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വാർഷിക വരുമാനം ഒരു കോടി രൂപയായിരിക്കണമെന്നാണ് ആ നിബന്ധന. സാമൂഹ്യ മാധ്യമങ്ങളില്‍ പൊങ്കാലയിടാൻ അതു മതിയല്ലോ. ഷെയർ ചെയ്‌തതിന് ശേഷം, പോസ്റ്റ് 80,000-ത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമൻ്റുമായി എത്തിയിരിക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിൽ 1.7 ലക്ഷം ആളുകൾക്ക് മാത്രമേ ഒരു കോടിയിലധികം വരുമാനമുള്ളൂ. അതിനാൽ യുവതിയുടെ 'സ്വപ്ന' പങ്കാളിയെ കണ്ടെത്താനുള്ള സാധ്യത ഈ 37ാം വയസ്സിൽ 0.01% ആണെന്നായിരുന്നു ഒരാളുടെ പ്രതികരണം. തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ രസകരമാണ്, ഇതിൽ തെറ്റൊന്നുമില്ല, എല്ലാവർക്കും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അവളുടെ വരനെ തിരഞ്ഞെടുക്കാനുള്ള അവകാശം അവൾക്കുണ്ട്, അതുപോലെ അവളെ നിരസിക്കാൻ പങ്കാളികള്‍ക്കും അവകാശമുണ്ട്. എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഈ പ്രതികരണത്തിന് നിറയെ ചിരികളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടത്, വിവാഹ വിപണിയില്‍ ഇതൊക്കെ സര്‍വസാധാരണമാണെന്നാണ്. എന്തൊക്കെയായാലും വിവാഹത്തെ കച്ചവടവത്കരിക്കുന്ന ഇത്തരം പോസ്റ്റുകളോട് സാമൂഹ്യമാധ്യമങ്ങളിലെ യുവതലമുറ കടുത്ത വിയോജിപ്പാണ് പ്രകടമാക്കിയിരിക്കുന്നത്.

Keywords: News, National, Mumbai, Viral, Marriage, Demands, Viral Posts, Woman, Social Media,  Women with 4 LPA salary seeks Groom who earns ‘At least 1 crore’; Internet divided.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia