തലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഷീലാ ദീക്ഷിത്

 



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. സ്ത്രീകളുടെ അരക്ഷിതത്വബോധം വര്‍ദ്ധിച്ചുവരികയാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഡല്‍ഹി കൂട്ടമാനഭംഗം നടന്ന് ഒന്നര മാസത്തിനു ശേഷം ഷീല ദീക്ഷിത് ആവര്‍ത്തിച്ചത്.

തലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഷീലാ ദീക്ഷിത്
ഡല്‍ഹി കൂട്ട ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സാക്ഷി വിസ്താരം സാകേത് അതിവേഗ കോടതിയില്‍ പൂര്‍ത്തിയായി. ഡല്‍ഹി പോലീസിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. പോലീസിന്റെ ചുമതല സംസ്ഥാനത്തിന് നല്‍കണമെന്നാണ് പരോക്ഷമായി ഷീല ദീക്ഷിത് ആവശ്യപ്പെടുന്നത്.

പോലീസിന്റെ ചുമതല സംബന്ധിച്ച് നേരത്തെ ആഭ്യന്തര മന്ത്രാലയവും ഷീല ദീക്ഷിതും തമ്മില്‍ പരസ്യമായ തര്‍ക്കമുണ്ടായിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ വിസ്താരം പൂര്‍ത്തിയായി.

കഴിഞ്ഞ ദിവസം കേസിലെ അഞ്ചു പ്രതികളെയും സുഹൃത്ത് തിരിച്ചറിഞ്ഞിരുന്നു. സാക്ഷിവിസ്താരം തുടരും. സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കേസില്‍ മുപ്പതോളം സാക്ഷികളാണുള്ളത്.

Key Words: Chief Minister , Sheila Dikshit, National capital, Delhi, Lajpat Nagar, Dikshit , Police, Private hospital , Minister , Police Commissioner, Neeraj Kumar, Safety of women
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia