SWISS-TOWER 24/07/2023

Baba Ramdev | 'സ്ത്രീകള്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരിയായി കാണപ്പെടുന്നു'; ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയ്ക്ക് മുന്നില്‍ ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശം; വീഡിയോ

 


ADVERTISEMENT

മുംബൈ: (www.kvartha.com) സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തി പതാഞ്ജലി തലവനും യോഗ ഗുരുവുമായ ബാബ രാംദേവ്. 'സ്ത്രീകള്‍ സാരിയില്‍ നന്നായി കാണപ്പെടുന്നു, അവര്‍ സല്‍വാര്‍ സ്യൂടില്‍ നന്നായി കാണപ്പെടുന്നു, എന്റെ കണ്ണില്‍ അവര്‍ ഒന്നും ഉടുത്തില്ലെങ്കിലും സുന്ദരിയായി കാണപ്പെടുന്നു', താനെയില്‍ ഒരുപരിപാടിയില്‍ ബാബാ രാംദേവ് പറഞ്ഞു.
             
Baba Ramdev | 'സ്ത്രീകള്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരിയായി കാണപ്പെടുന്നു'; ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയ്ക്ക് മുന്നില്‍ ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശം; വീഡിയോ

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരാമര്‍ശങ്ങള്‍. പതഞ്ജലി യോഗ പീഠും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും ചേര്‍ന്ന് വെള്ളിയാഴ്ച താനെയിലെ ഹൈലാന്‍ഡ് ഏരിയയില്‍ യോഗ സയന്‍സ് കാംപും വനിതാ സംഗമവും സംഘടിപ്പിച്ചിരുന്നു.

പരിപാടിയില്‍ സ്ത്രീകള്‍ യോഗയ്ക്കുള്ള വസ്ത്രങ്ങള്‍ കൊണ്ടുവന്നു. ഇതിനുശേഷം വനിതകളുടെ പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. അന്നേരം ധരിക്കാനായി സ്ത്രീകള്‍ സാരിയും കരുതിയിരുന്നു. രാവിലെ സമയക്രമം അനുസരിച്ച് യോഗ കാംപ് സംഘടിപ്പിച്ചു, എന്നാല്‍ അതിന് തൊട്ടുപിന്നാലെ വനിതകളുടെ പൊതുയോഗം തുടങ്ങി. അതുകൊണ്ട് സ്ത്രീകള്‍ക്ക് സാരി ഉടുക്കാന്‍ സമയം കിട്ടിയില്ല. ഇത് സംബന്ധിച്ച് പ്രസ്താവന നടത്തുന്നതിനിടെയായിരുന്നു രാംദേവിന്റെ വിവാദ വാക്കുകള്‍. നിങ്ങള്‍ക്ക് സാരി ഉടുക്കാന്‍ സമയമില്ലെങ്കിലും പ്രശ്‌നമില്ല, ഇനി വീട്ടില്‍ പോയി സാരി ഉടുക്കൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Political-News, Politics, Latest-News, National, Top-Headlines, Mumbai, Maharashtra, Controversy, Video, Viral, Social-Media, Baba Ramdev, Devendra Fadnavis, 'Women look good even if they don't wear anything': Baba Ramdev in front of Devendra Fadnavis' wife; WATCH.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia