കുഞ്ഞനിയത്തിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ യുവതി കോടാലി കൊണ്ട് അടിച്ചുക്കൊന്നു

 


ADVERTISEMENT


ജയ്പൂര്‍: (www.kvartha.com 04.06.2020) കുഞ്ഞനിയത്തിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ യുവതി കോടാലി കൊണ്ട് അടിച്ചുക്കൊന്നു. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. സംഭവത്തില്‍ ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചു വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ഈ യുവതി

കുഞ്ഞനിയത്തിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ യുവതി കോടാലി കൊണ്ട് അടിച്ചുക്കൊന്നു

പ്രസവസംബന്ധമായ അസ്വസ്ഥതയും ക്ഷീണവുമുള്ളത്തിനാല്‍ 28കാരിയായ യുവതിയാണ് സഹായത്തിനായി പതിനഞ്ചുവയസായ സഹോദരിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. സംഭവ ദിവസം മദ്യലഹരിയില്‍ ആയിരുന്ന ഇവരുടെ ഭര്‍ത്താവ് സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് കൊണ്ട് വന്ന ഭാര്യ ഭര്‍ത്താവിനെ കോടാലി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീടിന് പുറകെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു.

സംഭവത്തിന് ശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജയ്പൂര്‍ ഐജി പറഞ്ഞു.

Keywords:  News, National, Jaipur, Killed, Wife, Husband, Minor Girls, Abuse, Molestation attempt, Dead Body, Police, Arrested, Pregnant Woman, Women Killed Husband with Axe for Molestation Attempt to Her Sister in Rajasthan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia