മുസാഫര്‍ നഗറില്‍ ജീന്‍സും ടോപ്പും കത്തിച്ച് സ്ത്രീകളുടെ പുതിയ പ്രതിഷേധം
Jul 24, 2012, 11:43 IST
ADVERTISEMENT
മുസാഫര്‍ നഗര്‍(യുപി) : വിദേശ വസ്ത്ര ബഹിഷ്കരണവും കള്ള് ഷാപ്പ് ബഹിഷ്കരണവും മന്ത്രിമാരെ ബഹിഷ്കരിക്കുന്ന പതിവ് കലാപരിപാടികളും നടക്കുന്ന രാജ്യത്ത് തിങ്കളാഴ്ച യുപിയിലെ ഗ്രാമം സാക്ഷ്യം വഹിച്ചത് അത്യപൂര്‍വ്വമായ മറ്റൊരു ബഹിഷ്കരണ സമരത്തിന്. സമരത്തിന് നേതൃത്വം നല്‍കിയത് സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകത.
ഇന്ത്യയുടെ പരമ്പരാഗത വേഷം ജീന്‍സും ടോപ്പും അല്ലെന്ന് തിരിച്ചറിഞ്ഞ ചിലരാണ് അവ പൊതുനിരത്തില്‍ കത്തിച്ചുകൊണ്ട് ബഹിഷ്ക്കരണം നടത്തിയത്. മുസാഫര്‍ നഗറിലെ ദുഡാഹര്ദി ഗ്രാമത്തിലാണ് വ്യത്യസ്ത സമരമുറ അരങ്ങേറിയത്.
ഗ്രാമത്തിലെ സത്രീകള്‍ സംഘടിച്ചുകൊണ്ടാണ് ജീന്‍സ് കത്തിക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയത്. സ്ത്രീകളുടെ വന്‍ കൂട്ടവും സമരരംഗം കാണാനെത്തി. സ്വന്തം ജീന്‍സും ടോപ്പും പൊതുനിരത്തില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് തീപകര്ന്നായിരുന്നു ബഹിഷ്ക്കരണം. ഭാരതീയ കിഷന് യൂണിയനാണ് ഇതിന് നേതൃത്വം ല്കിയത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് സോഹാന്വരി പറഞ്ഞു.
Keywords: Uttar Pradesh, Women, National, Jeans, Burn, Protest
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
