HC Verdict | 'സ്ത്രീകള്‍ ദുര്‍ബല വിഭാഗം'; അവര്‍ക്ക് കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്ന് ഹൈകോടതി

 


ADVERTISEMENT

മുംബൈ: (www.kvartha.com) സമൂഹത്തിലെ ദുര്‍ബല വിഭാഗമായാണ് നിയമം സ്ത്രീകളെ പരിഗണിക്കുന്നതെന്നും അവര്‍ക്ക് കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്നും അതിനാല്‍ അവരുടെ അസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ബോംബെ ഹൈകോടതി നിരീക്ഷിച്ചു. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് യുവതിയുടെ ആവശ്യപ്രകാരം പൂനെയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. യുവതിയുടെയും അവരുടെ വേര്‍പിരിഞ്ഞ ഭര്‍ത്താവിന്റെയും രണ്ട് ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് എം മോദകിന്റെ സിംഗിള്‍ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
       
HC Verdict | 'സ്ത്രീകള്‍ ദുര്‍ബല വിഭാഗം'; അവര്‍ക്ക് കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്ന് ഹൈകോടതി

ദമ്പതികള്‍ തമ്മില്‍ വിവാഹ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പൂനെയിലെയും താനെയിലെയും കോടതികളില്‍ രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ ഇരുവരും നല്‍കിയിട്ടുണ്ട്. താനെ കോടതിയില്‍ സമര്‍പിച്ച ഹര്‍ജി മാറ്റണമെന്ന് പൂനെയില്‍ താമസിക്കുന്ന ഭര്‍ത്താവ് അഭ്യര്‍ഥിച്ചു. അതേസമയം, പൂനെയില്‍ സമര്‍പിച്ച ഹര്‍ജി താനെയിലേക്ക് മാറ്റണമെന്ന് മുംബൈയില്‍ താമസിക്കുന്ന ഭാര്യയും ആവശ്യപ്പെട്ടു. തനിക്ക് ജോലിയില്ലെന്നും പൂനെയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പരിപാലിക്കുന്നുണ്ടെന്ന് ഭര്‍ത്താവും വ്യക്തമാക്കി.

വാദം കേട്ട ജഡ്ജ് മോദക്, കുട്ടികളുടെ പരിചരണമല്ലാതെ മറ്റൊരു കാരണവും ഭര്‍ത്താവും കുടുംബവും പറയാത്തതിനാല്‍, ഹര്‍ജിക്കാരിയായ സ്ത്രീയുടെ അസൗകര്യത്തിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞു. സ്ത്രീകളെ ദുര്‍ബല വിഭാഗത്തില്‍ നിന്ന് പരിഗണിക്കുന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, High-Court, Verdict, Court Order, Mumbai, Maharashtra, 'Women Belong To Weaker Section, Need More Protection', Says Court.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia