Body Found | ഗൗതം ബുദ്ധ സര്‍വകലാശാല സ്റ്റാഫ് ക്വാര്‍ടേഴ്സ് കെട്ടിടത്തിലെ ജലസംഭരണിയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല, അന്വേഷണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയിലെ ജലസംഭരണിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സ്റ്റാഫ് ക്വാര്‍ടേഴ്സ് കെട്ടിടത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്.

പൊലീസ് പറയുന്നത്: ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടില്‍ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. താമസിച്ചിരുന്ന സ്ഥലത്ത് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനായില്ല. ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്.

ദമ്പതികള്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയും സംഘര്‍ഷമുണ്ടായി. തര്‍ക്കമാണ് യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയിക്കുന്നത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.

Body Found | ഗൗതം ബുദ്ധ സര്‍വകലാശാല സ്റ്റാഫ് ക്വാര്‍ടേഴ്സ് കെട്ടിടത്തിലെ ജലസംഭരണിയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല, അന്വേഷണം

കാണാതായ പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘം രൂപീകരിച്ചിരിക്കുകയാണ്. യുവതിയുടെ ഭര്‍ത്താവ് സമീപത്തെ ജിംസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി അയച്ചെന്നും പൊലീസ് വ്യക്തമാക്കി.

Keywords: News, National, National-News, Crime, Local-News, Woman, Housewife, Body, Found, Water Tank, Noida University, Husband, Preliminary Probe, Police Case, Regional News, New Delhi News, Woman's Body Found In Water Tank At Noida University.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script