Obituary | പ്രായപൂർത്തിയാകാത്ത മകളെ യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയ സ്ത്രീ മരിച്ചു


* പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസെടുത്തിരുന്നു.
ബെംഗ്ളുറു: (KVARTHA) പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പരാതി ഉന്നയിച്ച യുവതി ബെംഗ്ളൂറിലെ ആശുപത്രിയിൽ മരിച്ചു. 54 കാരിയായ സ്ത്രീയാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീ ശ്വാസകോശ അർബുദബാധിതയാണെന്ന് ഡോക്ടർമാർ പറഞ്ഞു.
2024 ഫെബ്രുവരി രണ്ടിന് ബിഎസ് യെദ്യൂരപ്പയെ കണ്ടപ്പോൾ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. മാർച്ചിൽ ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യെദ്യൂരപ്പയ്‌ക്കെതിരെ മാർച്ച് 14 ന് സദാശിവനഗർ പൊലീസ് പോക്‌സോ നിയമത്തിലെ സെക്ഷൻ എട്ട്, ഐപിസി സെക്ഷൻ 354 എ എന്നിവ പ്രകാരം കേസെടുത്തിരുന്നു.
ശേഷം കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് (CID) കൈമാറാൻ ഉത്തരവിട്ടിരുന്നു. ഇരയുടെയും അമ്മയുടെയും മൊഴി സിഐഡി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.