Cheating | ബംപിള്‍ ഡേറ്റിങ് ആപിലൂടെ പരിചയപ്പെട്ട യുവതി മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി യുവാവിനെ മയക്കി കിടത്തി വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും 1.78 ലക്ഷം രൂപയും മൊബൈല്‍ ഫോണും അടിച്ചുമാറ്റി കടന്നുകളഞ്ഞതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ബംപിള്‍ ഡേറ്റിങ് ആപിലൂടെ പരിചയപ്പെട്ട യുവതി ലഹരിമരുന്ന് നല്‍കി യുവാവിനെ മയക്കി കിടത്തി വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും 1.78 ലക്ഷം രൂപയും മൊബൈല്‍ ഫോണും എടുത്ത് കടന്നുകളഞ്ഞതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ അത്യാഡംബര ഫ്ളാറ്റില്‍ വച്ചാണ് നടുക്കുന്ന സംഭവം നടന്നത്. രോഹിത് ഗുപ്തയെന്ന യുവാവാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

Cheating | ബംപിള്‍ ഡേറ്റിങ് ആപിലൂടെ പരിചയപ്പെട്ട യുവതി മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി യുവാവിനെ മയക്കി കിടത്തി വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും 1.78 ലക്ഷം രൂപയും മൊബൈല്‍ ഫോണും അടിച്ചുമാറ്റി കടന്നുകളഞ്ഞതായി പരാതി


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


പായല്‍ എന്ന യുവതിയെ ബംപിള്‍ ഡേറ്റിങ് ആപ് വഴിയാണു പരിചയപ്പെട്ടത്. ഡെല്‍ഹിയിലാണ് സ്വദേശമെന്നും ഗുരുഗ്രാമില്‍ ബന്ധുവിനൊപ്പം താമസിക്കുകയാണെന്നുമാണ് പായല്‍ പറഞ്ഞത്. ഒക്ടോബര്‍ ഒന്നിന് പായല്‍ രോഹിതിനെ ഫോണില്‍ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടു.

രാത്രി പത്തുമണിക്കാണു വിളിച്ചത്. സെക്ടര്‍ 47ലെ ഡോക് യാര്‍ഡ് ബാറിനു സമീപത്തുനിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അവിടെ ചെന്ന് പായലിനെയും കൂട്ടി സമീപത്തുള്ള കടയില്‍നിന്നു മദ്യവും വാങ്ങി രോഹിതിന്റെ വീട്ടിലേക്കു വന്നു. വീട്ടിലെത്തിയതിനു ശേഷം മദ്യപിക്കുന്നതിനു മുന്‍പ് അടുക്കളയില്‍ പോയി ഐസ് എടുക്കാന്‍ പായല്‍ പറഞ്ഞു.

അടുക്കളയിലേക്ക് പോയ സമയം അവള്‍ മദ്യത്തില്‍ ലഹരിമരുന്നു കലര്‍ത്തിയിരിക്കാം. അതിശക്തമായ ലഹരിമരുന്ന് ആയിരുന്നതിനാല്‍ ഒക്ടോബര്‍ മൂന്നിന് രാവിലെയാണ് എഴുന്നേല്‍ക്കുന്നത്. ഈ സമയം പായലിനെ കാണാനില്ലായിരുന്നു. 

സ്വര്‍ണാഭരണങ്ങളും ഐ ഫോണും പതിനായിരം രൂപയും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടിരുന്നു. പിന്നീട് കാര്‍ഡുകള്‍ ഉപയോഗിച്ച് 1.78 ലക്ഷം രൂപ അകൗണ്ടില്‍നിന്നു പിന്‍വലിച്ചതായി കണ്ടെത്തി. പരാതിയില്‍ അന്വേഷണം നടക്കുകയായണെന്നും യുവതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Woman Vanishes With Gold And Money After Drugging Bumble Date In Gurugram, New Delhi, News, Cheating, Theft, Police, Complaint, Probe, Gold, Money, Drug, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia