Challan | ജീപ് കോംപസിന്റെ സണ്‍റൂഫ് തുറന്നിട്ട് യാത്ര ചെയ്ത സ്ത്രീയുടെ വീഡിയോ വൈറല്‍; പിന്നാലെ വാഹനം കണ്ടെത്തി പിഴ ചുമത്തി പൊലീസ്
                                                 Nov 14, 2022, 21:23 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മുംബൈ: (www.kvartha.com) ജീപ് കോംപസിന്റെ സണ്‍റൂഫ് തുറന്നിട്ട് യാത്ര ചെയ്ത സ്ത്രീയുടെ വീഡിയോ വൈറലായതിന് പിന്നാലെ വാഹനം കണ്ടെത്തി പിഴ ചുമത്തി പൊലീസ്. സണ്‍റൂഫിന് പുറത്തേക്ക് തലയിട്ട് സഞ്ചരിച്ചാല്‍ പിഴ ചുമത്തുമെന്ന് നേരത്തേതന്നെ മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്തതിനാണ് പിഴയിട്ടത്. 
 മുംബൈ പൊലീസ് തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചത്. മുംബൈ സീ ലിങ്ക് റോഡിലാണ് സംഭവം. ജീപ് കോംപസിന്റെ സണ്‍റൂഫ് തുറന്നിട്ട് യാത്ര ചെയ്ത സ്ത്രീയുടെ വീഡിയോ വൈറലായതോടെയാണ് പൊലീസ് വാഹനം കണ്ടെത്തി പിഴ ചുമത്തിയത്. എന്നാല്‍ ചലാന്‍ സംബന്ധിച്ച വിശദാംശങ്ങളും നിയമലംഘകനെതിരെ കേസെടുത്തിട്ടുള്ള വകുപ്പും പൊലീസ് പുറത്തുവിട്ടിട്ടില്ല.
വീഡിയോ തെളിവായി എടുത്താണ് പിഴ നല്‍കിയത്. തുടക്കത്തില്‍ ബോധവത്കരണവും പിന്നീട് മോട്ടര്‍വാഹന വകുപ്പ് സെക്ഷന്‍ 184 എഫ് പ്രകാരം നടപടിയും സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.
Keywords: Woman sticks head out of Jeep Compass sunroof; Mumbai Police issues challan, Mumbai, News, Woman, Police, Video, Social Media, National.Good Morning @MTPHereToHelp
— मुंबई Matters™✳️ (@mumbaimatterz) November 10, 2022
What say about this?
Sun Roof is for letting the Sun☀️in & Not the Head out... Isn't it?#RoadSafety#BandraWorliSealink#RoadAccident pic.twitter.com/50u8VFYs5q
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
