പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോക്കാരന്റെ വാഹനം യുവതി തല്ലിത്തകര്‍ത്തു
Sep 30, 2015, 11:26 IST
മുംബൈ: (www.kvartha.com 30.09.2015) തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ വാഹനം ആദിവാസി യുവതി തല്ലിത്തകര്‍ത്തു. പാല്‍ഗര്‍ റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം.
ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതിയും ഒപ്പമുള്ള മൂന്ന് പുരുഷന്മാരും ചേര്‍ന്ന് ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അക്രമദൃശ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ആറ് സീറ്റുള്ള ഓട്ടോയുടെ മുന്‍ ഗ്ലാസ് യുവതി തകര്‍ക്കുന്നതും വണ്ടിയിലേക്ക് കല്ലെറിയുന്ന
പുരുഷന്മാര്‍ ഡോര്‍ നശിപ്പിക്കുന്നതും ദൃശ്യത്തില്‍ കാണാം. സംഭവമറിഞ്ഞെത്തിയ പോലീസുകാരന്‍ നാലുപേരേയും കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് പീഡനത്തിന് കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.
മുംബൈയിലെ ഓട്ടോക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ ദിനംപ്രതി നിരവധി പരാതികളാണ് പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്നത്. ഇതേതുടര്‍ന്ന് വാഹനമോടിക്കുമ്പോള്‍ യൂണിഫോമും ബാഡ്ജും നിര്‍ബന്ധമായി ധരിയ്ക്കണമെന്ന് ഈ മാസമാദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഓട്ടോക്കാരുടെ ഭാഗത്തു നിന്ന് പ്രതിഷേധമാണുണ്ടായത്.
ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതിയും ഒപ്പമുള്ള മൂന്ന് പുരുഷന്മാരും ചേര്‍ന്ന് ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അക്രമദൃശ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ആറ് സീറ്റുള്ള ഓട്ടോയുടെ മുന്‍ ഗ്ലാസ് യുവതി തകര്‍ക്കുന്നതും വണ്ടിയിലേക്ക് കല്ലെറിയുന്ന
മുംബൈയിലെ ഓട്ടോക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ ദിനംപ്രതി നിരവധി പരാതികളാണ് പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്നത്. ഇതേതുടര്‍ന്ന് വാഹനമോടിക്കുമ്പോള്‍ യൂണിഫോമും ബാഡ്ജും നിര്‍ബന്ധമായി ധരിയ്ക്കണമെന്ന് ഈ മാസമാദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഓട്ടോക്കാരുടെ ഭാഗത്തു നിന്ന് പ്രതിഷേധമാണുണ്ടായത്.
Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു
Keywords: Woman smashes auto after driver molests her in Mumbai, Mumbai, Police, Case, Social Network, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.