SWISS-TOWER 24/07/2023

Train | ട്രെയിനിന്റെ എസി കോച്ചിൽ തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാർ; യുവതി പങ്കുവെച്ച വീഡിയോ വൈറൽ; പ്രതികരിച്ച് റെയിൽവേ

 


മുംബൈ: (KVARTHA) ട്രെയിനിലെ എസി കമ്പാർട്ടുമെന്റിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണിക്കുന്ന വീഡിയോ വൈറലായത് പിന്നാലെ റെയിൽവേയുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തി നെറ്റിസൻസ്. സ്വാതി രാജ് എന്ന യാത്രക്കാരിയാണ് വീഡിയോ പങ്കുവെച്ച് നടപടിയെടുക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും അവർ വീഡിയോയിൽ ടാഗ് ചെയ്തു.

മഹാനന്ദ എക്‌സ്‌പ്രസിന്റെ എസി കമ്പാർട്ട്‌മെന്റിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ ഒന്നിച്ച് ഞെരുങ്ങി നിൽക്കുന്നതായി വീഡിയോയിൽ കാണാം. പോസ്റ്റിനോട് പ്രതികരിച്ച റെയിൽവേ, നടപടിയെടുക്കുന്നതിനായി യുവതിയുടെ പിഎൻആർ നമ്പറും മൊബൈൽ നമ്പറും പങ്കിടാൻ അഭ്യർത്ഥിച്ചു.

Train | ട്രെയിനിന്റെ എസി കോച്ചിൽ തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാർ; യുവതി പങ്കുവെച്ച വീഡിയോ വൈറൽ; പ്രതികരിച്ച് റെയിൽവേ


http://railmadad(dot)indianrailways(dot)gov(dot)in എന്ന വിലാസത്തിലോ 139 എന്ന ഹെൽപ് ലൈൻ നമ്പറിലോ പരാതികൾ ഉന്നയിക്കാൻ ബന്ധപ്പെടാമെന്നും റെയിൽവേ സേവ കുറിച്ചു.

അതേസമയം, നിരവധി സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിക്കുകയും ചെയ്തു. എസി കോച്ചിൽ യാത്ര ചെയ്യാൻ വൻതുക ചിലവഴിച്ചാലും തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നിരവധി യാത്രക്കാർ തങ്ങളുടെ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. 'യാത്രക്കാർക്ക് അത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു, ഇത് ഇന്ത്യൻ റെയിൽവേയുടെ പരാജയമാണ്, ടിടിഇ-മാർ അഴിമതിക്കാരാണ്, ട്രെയിനുകളിൽ സുരക്ഷയില്ല, ഇത്രയും കുഴഞ്ഞുമറിഞ്ഞതും തിരക്കേറിയതുമായ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് വിമാനത്തിൽ കയറുന്നതാണ്', എന്നൊക്കെയാണ് നെറ്റിസൻസ് പ്രതികരിച്ചിരിക്കുന്നത്.

Train | ട്രെയിനിന്റെ എസി കോച്ചിൽ തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാർ; യുവതി പങ്കുവെച്ച വീഡിയോ വൈറൽ; പ്രതികരിച്ച് റെയിൽവേ

Keywords: Woman Shares Video Of Ticketless Passengers In Train's AC Coach, Railways Responds, Mumbai, News, Train, AC Coach, Railway, Video, Social Media, Flight, National News. 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia