Kidnap Case | 'ലിവിങ് ടുഗെദര്‍ ബന്ധത്തിലെ മുന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളി': യുവതി അടക്കം എട്ടംഗ സംഘം പിടിയില്‍
Aug 29, 2022, 18:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂറു: (www.kvartha.com) ലിവിങ് ടുഗെദര്‍ ബന്ധത്തിലെ മുന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയെന്ന പരാതിയില്‍ യുവതിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പിടിയില്‍. കമ്മനഹള്ളി സ്വദേശി ക്ലാരയും (27) കൂട്ടാളികളുമാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഡേറ്റിങ് ആപ് വഴിയാണ് കേസിലെ മുഖ്യപ്രതിയായ ക്ലാര, മാധവ് പ്രസാദ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ക്ലാര വിവാഹമോചനം നേടി മാധവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. മാധവുമായി വളരെയധികം അടുത്ത ക്ലാര വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു. ഒരു മാസം മുന്‍പ് വരെ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
എന്നാല്‍ താന്‍ വിവാഹിതയാണെന്ന കാര്യം ക്ലാര, മാധവ് പ്രസാദിനോട് പറഞ്ഞിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായി. ഇതിനിടെ ക്ലാരയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് മാധവ് സംശയിച്ചു.
മാധവിനു മറ്റൊരു യുവതിയുമായി ബന്ധമുള്ളതായി ക്ലാരയും സംശയിച്ചിരുന്നു. ഇതോടെ രണ്ടു പേരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചു. മാധവിനോടു കടുത്ത പക സൂക്ഷിച്ചിരുന്ന ക്ലാര, യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കാന്‍ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. വിവിധ പ്രദേശങ്ങളില്‍ മാധവ് പ്രസാദുമായി കാറില്‍ ചുറ്റിയ സംഘം അതിക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളി.
ക്ലാരയുടെ സുഹൃത്തുക്കളായ ഹേമവതി, മധു, സന്തോഷ്, കിരണ്‍, അശ്വത് നാരായന്‍, ലോകേഷ്, മനു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അവസാനമായി ഒരു വട്ടം കാണണമെന്നും സന്തോഷത്തോടെ പിരിയാമെന്നും ക്ലാര ആവശ്യപ്പെട്ടതനുസരിച്ച് കാണാനെത്തിയപ്പോഴാണ് മാധവിനെ സംഘം ക്രൂരമായി മര്‍ദിച്ചത്.
Keywords: Woman, Seven Friends Held In Kidnap Case, Bangalore, News, Police, Arrested, Woman, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

