ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
Jun 29, 2020, 13:15 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 29.06.2020) ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ മഹാബലിപുരത്താണ് സംഭവം. സൗമ്യ എന്ന 28 കാരിയാണ് തീ കൊളുത്തി ജീവനൊടുക്കിയത്. വീടിനടുത്തുള്ള പുതിയ ഭക്ഷണശാലയില്‍നിന്നു ബിരിയാണി വാങ്ങി നല്കാന് ഭര്‍ത്താവ് മനോഹരനോടു സൗമ്യ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഹോട്ടലിലേക്ക് എത്തിയപ്പോഴേക്കും ബിരിയാണി തീര്‍ന്നിരുന്നു. അത്കൊണ്ട് കുസ്കയുമായാണു മനോഹരന് മടങ്ങിയെത്തിയത്. ബിരിയാണി ലഭിക്കാത്തതില്‍ കുപിതയായ സൗമ്യ കഴിക്കില്ലെന്നു വാശി പിടിക്കുകയായിരുന്നു. ഇതിന് ശേഷം മനോഹരന് ജോലിക്കു പോയ സമയത്ത് സൗമ്യ പെട്രോളൊഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.
Keywords: National, News, Food, Hotel, Husband, Wife, Fire, Chennai, Tamilnadu, Suicide, Dies, Police, Woman sets self ablaze and dies as husband did not buy chicken biryani for her.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

